Image

ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്‌ബുകള്‍ക്ക്‌ മുകളില്‍ ഇരുന്ന യുവതിക്ക്‌ ദാരുണാന്ത്യം

Published on 12 September, 2019
ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്‌ബുകള്‍ക്ക്‌ മുകളില്‍ ഇരുന്ന യുവതിക്ക്‌ ദാരുണാന്ത്യം

ഗോരഖ്‌പൂര്‍: ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്‌ബുകള്‍ക്ക്‌ മുകളില്‍ ഇരുന്ന യുവതിക്ക്‌ ദാരുണാന്ത്യം. ഗോരഖ്‌പൂരിലെ റിയാന്‍വ്‌ ഗ്രാമത്തിലാണ്‌ ദാരുണസംഭവം. തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ ജയ്‌ സിംഗ്‌ യാദവിനോട്‌ സംസാരിക്കുകയായിരുന്നു ഭാര്യ ഗീത. 

ഫോണില്‍ സംസാരിച്ച്‌ കിടപ്പുമുറയിലെത്തിയ ഗീത കട്ടിലില്‍ ഇണചേരുന്ന പാമ്‌ബുകളെ കണ്ടിരുന്നില്ല. പാമ്‌ബുകളെ കാണാതെ അവര്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. 

ഉടന്‍ തന്നെ ഗീതയ്‌ക്ക്‌ പാമ്‌ബുകളുടെ കടിയേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കം ബോധരഹിതയായ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബാംഗങ്ങളും അയല്‍വാസികളും ഗീതയുടെ മുറിയില്‍ തിരിച്ചെത്തിയപ്പോഴും പാമ്‌ബുകള്‍ കട്ടിലിലുണ്ടായിരുന്നു. 

ബെഡ്‌ ഷീറ്റിന്റെ നിറം കാരണം പാമ്‌ബുകള്‍ പെട്ടെന്ന്‌ ഗീതയുടെ ശ്രദ്ധയില്‍പെട്ടു കാണില്ലെന്നാണ്‌ ഇവരുടെ നിഗമനം. അയല്‍ക്കാര്‍ പാമ്‌ബുകളെ അടിച്ചു കൊന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക