തിരുവോണം മിഴിതുറന്നു
AMERICA
11-Sep-2019
അനില്‍ പെണ്ണുക്കര
AMERICA
11-Sep-2019
അനില്‍ പെണ്ണുക്കര

പൊന്നിന്‍ തിരുവോണം മിഴിതുറന്നു .ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണമുണ്ണുന്നു . തൂശനിലയില്‍ എത്രതരം വിഭവങ്ങള്‍ വന്നു നിറയും .ഓണത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട് കേരളമാണെങ്കിലും അത് ആഘോഷമാക്കുന്നവരില്‍ ഒന്നാം സ്ഥാനം പ്രവാസികള്‍ക്കാണ് .വിശേഷിച്ചു അമേരിക്കന്‍ മലയാളികള്‍.
തിരുവോണം കഴിഞ്ഞാലും ഓണാഘോഷം അവസാനിക്കാത്ത നാട് .മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം കൂടി വന്നു പടിവാതില്‍ നില്‍ക്കുമ്പോള്‍ പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ അമേരിക്കന്‍ മലയാളികള്‍ രണ്ടുകയ്യും നീട്ടി ഓണത്തെ സ്വീകരിക്കുന്നു.അമേരിക്കയിലെ എല്ലാ അസ്സോസ്സിയേഷനുകളും ഓണം ആഘോഷിക്കുന്നു.ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച ആണെന്ന് തിരിച്ചറിഞ്ഞു പരസപരം ജാതിമത ഭേദമന്യേ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നു. ഇത് മനുഷ്യസാഹോദര്യത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു.
തിരുവോണപരിപാടികളില്‍ നിലവിളക്കുവച്ച് ഓണത്തെ സ്വീകരിക്കുന്നു. തിരുവോണ നാളില്‍ കോടി ചുറ്റാത്തവരെ കാണില്ല. കോടിയാണെങ്കില്‍ പാവുമുണ്ടിനാണ് പരക്കെ പ്രിയം. ചന്ദനക്കുറിചാര്‍ത്തി അങ്കണത്തിലും അമ്പലപ്പറമ്പുകളിലും ഉലാത്തി ഉല്ലസിക്കുന്ന കാഴ്ച അത്തം മുതല്‍ ഓണം വരെ ഇവിടെയും അനുഭവപ്പെടുന്നു. പഴയകാലത്ത് കാണം വിറ്റിട്ടായാലും ഓണം ഉണ്ണണം എന്ന് ഉന്നം വച്ച് പ്രയത്നിക്കുന്നവരെ കാണാമായിരുന്നു. ഇന്നാകട്ടെ കാണത്തിന്റെ പൊരുള്‍ പറഞ്ഞു മനസിലാക്കേണ്ടിയിരിക്കുന്നു.
കാലം മാറുന്നു.പക്ഷെ ഓണത്തിനുമാത്രം ഒരു മാറ്റവുമില്ല .
തിരുവോണ സദ്യ കഴിഞ്ഞാല്‍ ഓണം കഴിഞ്ഞു എന്ന് പറയാറുണ്ടെങ്കിലും അമേരിക്കയില്‍ വിനോദവും ഉല്ലാസവും എല്ലാ ഓണാഘോഷങ്ങളിലും രംഗപ്രവേശനം ചെയ്യുന്നു .എല്ലാ വിഭാഗം ആളുകളും ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. ഓരോ വര്ഷം കഴിയുംതോറും കൂടുതല്‍ ഓണാഘോഷങ്ങള്‍ പ്രകടനപരമായി വരുമ്പോള്‍ അതിന്റെ സ്വകാര്യത നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതും കൂടുതല്‍ ഭംഗിയായി കൊണ്ടാടുന്നതും അമേരിക്കയിലാണ് .
എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments