Image

ചന്ദ്രശേഖരന്‍ വധം: അന്വേഷണം സംസ്ഥാനത്തെ ജയിലുകളിലേക്കും

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധം: അന്വേഷണം സംസ്ഥാനത്തെ ജയിലുകളിലേക്കും
കണ്ണൂര്‍ ‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം സംസ്ഥാനത്തെ ജയിലുകളിലേക്കും വ്യാപിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, കോഴിക്കോട് ജയിലുകളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ജയിലിലെ രാഷ്ട്രീയതടവുകാരില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്‌ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നീക്കം.

ജയിലില്‍ നിന്ന് പരോളിലിറങ്ങിയ ഒരു പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ വെച്ചാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ഫോണ്‍കോളുകള്‍ പോയിട്ടുണ്‌ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കണ്ണൂന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 11 പേരാണ് ഒരു മാസത്തിനുള്ളില്‍ പരോളില്‍ ഇറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ക്ക് വ്യക്തമായ രാഷ്ട്രീയബന്ധമുണ്ട്.

ഇവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിജിപി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുള്‍പ്പെട്ട കേസുകളുടെ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. കാസര്‍ഗോഡ്, തലശേരി തുടങ്ങിയ സബ്ജയിലുകളിലും അന്വേഷണം നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക