Emalayalee.com - മുത്തൂറ്റ് തർക്കം ചർച്ച ചെയ്ത് തീർക്കണം, സർക്കാർ മുൻകൈയെടുക്കും: മുഖ്യമന്ത്രി
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

മുത്തൂറ്റ് തർക്കം ചർച്ച ചെയ്ത് തീർക്കണം, സർക്കാർ മുൻകൈയെടുക്കും: മുഖ്യമന്ത്രി

VARTHA 09-Sep-2019
VARTHA 09-Sep-2019
Share

കൊച്ചി: മുത്തൂറ്റിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരു വിഭാഗങ്ങളും പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്‌നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപ്പെട്ടിരുന്നു.

തൊഴിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിനെത്താൻ മുത്തൂറ്റ് പ്രതിനിധികളോടു പറയണമെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യോഗത്തിന് ഉത്തരവാദിത്തപ്പെട്ടവർ എത്തിയില്ല. ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് മുത്തൂറ്റ്. കേരളീയർക്ക് അഭിമാനിക്കാവുന്ന സ്ഥാപനമാണ് മുത്തൂറ്റ് എന്നും മന്ത്രി പറഞ്ഞു.

പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ പ്രത്യേക തൊഴിൽ സാഹചര്യം കൂടി കണക്കിലെടുക്കണം. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ നല്ല ബന്ധം ഉണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തുന്ന യോ​ഗം വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിൽ ചേരും. സമരത്തിലുളള തൊഴിലാളി പ്രതിനിധികളേയും മാനേജ്മെന്‍റ് പ്രതിനിധികളേയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ മാനേജ്മെന്‍റ് പ്രതിനിധികളെത്താതിരുന്നതിനാൽ ചർച്ച പരാജയപ്പെട്ടിരുന്നു‌.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്നപ്പോൾ, 'ജോലിയെടുക്കാൻ അവകാശ'മുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എംഡിയടക്കം മറുവശത്ത് കുത്തിയിരുന്നു.

സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ ജീവനക്കാർ ഹ‍ർജി നൽകി. തുടർന്ന് ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച വിളിച്ചത്. 

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇതരഭാഷാ ചിത്രങ്ങളിലും ഷെയ്‌നെ വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന
തമിഴ്‌നാട്ടില്‍ 60 ലക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് പദം ലേലംവിളിയിലൂടെ നേടി
സന്യാസിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
മലയാളി വിദ്യാര്‍ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം കല്ലിശ്ശേരിയില്‍
മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
സ്കൂളില്‍ ഉറങ്ങിയ വിദ്യാര്‍ഥിനിയെ പൂട്ടിയിട്ട സംഭവം; ജനരോഷം
ദുരഭിമാന കൊല; അച്ഛന്‍ മകളെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ചു
പിതാവും ബന്ധുക്കളും യുവതിയെ ഭ്രാന്താശുപത്രിയിലാക്കിയ സംഭവം; കമിതാക്കള്‍ വിവാഹിതരായി
ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം സി​ബി​ഐ​ അന്വേഷിക്കും
പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധം; പ്രസിഡന്റും ഭാരവാഹികളും രാജി വച്ചു
മഅ്ദിനിയുടെ ആരോഗ്യനില വഷളായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മകന്‍
ലൈംഗികാതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി
മരുന്ന് വില്‍പ്പന വര്‍ദ്ധിച്ചു; കമ്ബനികള്‍ കൊയ്യുന്നത് കോടികള്‍
പൗരത്വഭേദഗതി ബില്‍: ശിവസേനക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തി രാഹുല്‍ ഗാന്ധി
'ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഉറപ്പാക്കണം' ; രഹ്‌ന ഫാത്തിമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍
സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു
നിര്‍ഭയ കേസ്‌ പ്രതികളുടെ വധശിക്ഷ ഉടന്‍നടപ്പാക്കിയെക്കുമെന്നു സൂചന
ഹൈദരാബാദ്‌ പീഡനം; പൊലീസ്‌ വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന്‌ ബന്ധുക്കള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM