Image

ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി

Published on 08 September, 2019
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
ന്യു ജെഴ്‌സി: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയുമായി വാണിജ്യ സഹകരണം ഊര്‍ജ്ജിതപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഹെഡ്ഡും ചീഫ് കറസ്‌പോന്‍ഡന്റുമായ ഡോ. കൃഷ്ണ കിഷോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്ത്യ ഇന്ന് ആഗോള രംഗത്ത് നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

തെന്നിന്ത്യയില്‍ നിന്നു ഏഷ്യാനെറ്റിനു മാത്രമാണ് ഗവര്‍ണര്‍ അഭിമുഖം നല്‍കിയത്.

അമേരിക്കയില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ന്യൂജേഴ്സിയുടെ ഗവര്‍ണറായ മര്‍ഫി സെപ്റ്റംബര്‍ 13മുതല്‍ 22 വരെ ഇന്ത്യ സന്ദര്‍ശിക്കും.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗര്‍ തുടങ്ങിയ നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.മോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോര്‍പ്പറേറ്റ് തലവന്മാര്‍, ഫിക്കി, യുഎസ് ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

ന്യൂ ജേഴ്സി നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനികള്‍, ടെക്‌നോളജി കമ്പനികള്‍ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് ന്യൂ ജേഴ്‌സിയിലാണ്.ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഐടി, ഫാര്‍മ, മീഡിയ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍പറഞ്ഞു.

കശ്മീരിലെ സാഹചര്യം കണക്കിലെടുത്തു ഇന്ത്യ സന്ദര്‍ശനവുമായി മുന്നോട്ട് പോകരുതെന്ന് അമേരിക്കയിലെ വിവിധ പാകിസ്ഥാനി സംഘടനകള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.നേരത്തെ തീരുമാനിച്ച പ്രകാരം സന്ദര്‍ശനം തുടരുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി

ഡോ: കൃഷ്ണ കിഷോര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുമായി നടത്തിയ എസ്‌ക്ലൂസീവ് അഭിമുഖം സമ്പൂര്‍ണമായി അമേരിക്കയില്‍ നിന്നുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ജനപ്രിയ പരിപാടിയായ അമേരിക്ക ഈ ആഴ്ചയില്‍ അടുത്ത ആഴ്ച കാണാം. കൂടാതെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ബുള്ളറ്റിനുകളിലും ഉള്‍പ്പെടുത്തും. ഷിജോ പൗലോസ് ആണ് അഭിമുഖത്തിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ചത്. ക്യാമറ സഹായി നവീന്‍

ന്യൂ ജേഴ്സി സാമ്പത്തിക വികസന ബോര്‍ഡ് സിഇഒടിം സള്ളിവന്‍, മലയാളിയായ വൈസ് പ്രസിഡന്റ് വെസ്ലി മാത്യു തുടങ്ങിയവരടങ്ങുന്ന ഉന്നത സംഘം ഗവര്‍ണറെ അനുഗമിക്കും.ഇന്ത്യയിലെ കമ്പനികള്‍ വിദേശ നിക്ഷേപത്തിന് ന്യൂ ജേഴ്സിയെ തിരഞ്ഞെടുക്കുമെന്നു അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
ന്യുജെഴ്‌സി-ഇന്ത്യാ സഹകരണം മെച്ചപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഗവര്‍ണര്‍ മര്‍ഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക