Image

ഗള്‍ഫ് മലയാളി യുഎസില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ നീതിവേണമെന്ന് പിതാവ്

Published on 08 September, 2019
ഗള്‍ഫ് മലയാളി യുഎസില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ നീതിവേണമെന്ന് പിതാവ്
ഷാര്‍ജ : ഷാര്‍ജയിലെ പ്രവാസി വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാറി(29)നെ അമേരിക്കയില്‍ വെടിവച്ചുകൊന്ന കേസിലെ പ്രതിയുടെ ശിക്ഷ ഗ്രാന്‍ഡ് ജൂറി നിശ്ചയിക്കും. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്.

മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പറഞ്ഞു.
കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. 52 വര്‍ഷം മുന്‍പ് യുഎഇയിലെത്തി 39 വര്‍ഷമായി ഷാര്‍ജയില്‍ പബ്ലിഷിങ് കമ്പനി നടത്തുന്ന പുരുഷ് കുമാര്‍– സീമ ദമ്പതികളുടെ മകനാണ് നീല്‍.

ജൂലൈ 24ന് അമേരിക്കയിലെ ബ്രന്‍ഡിഡ്ജിലെ അലബാമയിലായിരുന്നു സംഭവം. ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ പാര്‍ട് ടൈം മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം രാവിലെ അറിന് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു അക്രമം. കടയിലെത്തിയ പ്രതി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

അറസ്റ്റിലായ ലിയോണ്‍ ടെറല്‍ ഫ്‌ലവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് കേസ് പരിഗണിച്ച പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. അതിനാല്‍ തന്നെ കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി സംഭവ ദിവസം രാവിലെ ആറു മണിക്ക് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്ന് ബ്രന്‍ഡിഡ്ജ് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി കൗണ്ടറിന് പിന്നില്‍ വരികയും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഏഴു മണിയോടെ അജ്ഞാതനായ വ്യക്തിയാണ് 911ല്‍ വിളിച്ച് വിവരം അറിയിച്ചത്. പ്രതിയായ ലിയോണ്‍ ടെറല്‍ ഫ്‌ലവേഴ്‌സിനെതിരെ നാലുകേസുകള്‍ വേറെയുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

നീല്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്.  തൃശൂര്‍ ഗുരുകുലത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നു എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി.  രണ്ടു വര്‍ഷം പിതാവിനെ ബിസിനസില്‍ സഹായിച്ചശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. രണ്ട് സെമസ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരു സെമസ്റ്റര്‍ ബാക്കിയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പുരുഷ് കുമാറും സീമയും അമേരിക്കയിലെത്തുകയും മൃതദേഹം അവിടെ തന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.

Join WhatsApp News
ബൈബിള്‍ ബെല്‍റ്റ്‌ 2019-09-08 09:05:27
അമേരിക്ക ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ആലബാമയിലെ കൂടുതല്‍ ആളുകളും വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണ്. സംസ്കാര രഹിതര്‍ ഭൂരിഭാഗം ഉള്ള ഇത്തരം പ്രദേശങ്ങളെ ബൈബിള്‍ ബെല്‍റ്റ്‌ എന്നാണ് അറിയപെടുന്നത്. ഇവര്‍ ഒരു തരം കാടന്മമാര്‍ ആണ്. ജീവന്‍ പണയപെടുത്തി മാത്രമേ അ സ്ഥലങ്ങളില്‍ കൂടി യാത്ര പോലും പാടുള്ളൂ. ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന മലയാളികളും ഉണ്ട്. 
Anthappan 2019-09-08 09:37:49
Before the Civil War, nearly 4 million black slaves toiled in the American South. Modem scholars have assembled a great deal of evidence showing that few slaves accepted their lack of freedom or enjoyed life on the plantation. As one ex-slave put it, “No day dawns for the slave, nor is it looked for. It is all night — night forever.” For many, the long night of slavery only ended in death.

James Byrd Jr. was an African American who was murdered by three white supremacists in Jasper, Texas, on June 7, 1998. Shawn Berry, Lawrence Brewer, and John King dragged Byrd for three miles behind a pickup truck along an asphalt road.

Most of the South support Trump and they are all Christians - There are lots of Malayalees supporting Trump and think that he is their savior.   And, these Malayalees can sing along with that ex-slave 
 “No day dawns for the slave, 
nor is it looked for. It is all night — night forever.”  

Poor Trump Malayalee supporters don't realize that where they are heading to.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക