Image

ദമ്‌ബതികള്‍ക്ക്‌ നേരെ സദാചാര ഗുണ്ടായിസം; അഞ്ചുപേര്‍ അറസ്റ്റില്‍

Published on 08 September, 2019
ദമ്‌ബതികള്‍ക്ക്‌ നേരെ സദാചാര ഗുണ്ടായിസം; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്‌ബതികള്‍ക്ക്‌ നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റില്‍ പോലീസ്‌ അറസ്റ്റുചെയ്‌തു. കണ്ടിയൂര്‍ സ്വദേശികളായ കണ്ണന്‍, അനന്തു, വസിഷ്‌ഠ്‌, അനൂപ്‌, മിഥുന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌.

ശനിയാഴ്‌ച്ച വൈകീട്ട്‌ അച്ഛന്‍കോവിലാര്‍ പുഴക്കരയിലാണ്‌ കായംകുളം സ്വദേശികളായ ശിവപ്രസാദ്‌, ഭാര്യ സംഗീത എന്നിവര്‍ക്ക്‌ നേരെ ആക്രമണമുണ്ടായത്‌. 

പുഴയോരത്ത്‌ നില്‍ക്കുകയായിരുന്ന ദമ്‌ബതികളെ കമിതാക്കളെന്ന്‌ ആരോപിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹഫോട്ടോ കാണിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക