Image

പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം

Published on 07 September, 2019
പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
ന്യൂയോര്‍ക്ക്: പ്രകൃതി സംരക്ഷണം സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ചെയ്യാവുന്ന കാര്യമല്ലന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ .  ജനകീയ പങ്കാളിത്തത്തോടെയേ ഇത് സാധാമാകൂ . മഹിമ യുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ വിവിധ സംഘടനകള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കുമ്മനം. കേരളത്തിലെ നദികളെ സംരക്ഷിക്കാന്‍ ജനകീയ പദ്ധതി തയ്യാറാക്കിയതായും കുമ്മനം പറഞ്ഞു.

മഹിമ പ്രസിഡന്റ് മഹാദേവ ശര്‍മ്മ , സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, നായര്‍ ബനവലന്റ് അസോസിയേഷന്‍ പ്രസിഡന്റ് റാം ദാസ് കൊച്ചു പറമ്പില്‍, സെക്രട്ടറി ഗോപിനാഥ കുറുപ്പ്, ട്രഷറര്‍ നരേന്ദ്രന്‍ നായര്‍, കെ എച്ച് എന്‍ എ നേതാക്കളായ ബാഹുലേയന്‍ , ടി എന്‍ നായര്‍ , ഡോ.. എകെബി പിള്ള, കോണ്‍സിലര്‍ ദേവ ദാസന്‍  നായര്‍ തുടങ്ങി നിരവധി പേര്‍ കുമ്മനത്തെ സ്വീകരിക്കാനെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുമ്മനത്തെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. പി ശ്രീകുമാര്‍ ,രഞ്ജിത് കാര്‍ത്തികേയന്‍ എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.

പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
പ്രകൃതി സംരക്ഷണം സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യമല്ല. :കുമ്മനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക