Image

ജര്‍മനിയില്‍ ജനന നിരക്ക് കൂടുന്നു

Published on 07 September, 2019
ജര്‍മനിയില്‍ ജനന നിരക്ക് കൂടുന്നു


ബര്‍ലിന്‍: 2018 ല്‍ ജര്‍മനിയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. 787,523 കുട്ടികളാണ് 2018 ല്‍ ജനിച്ചത്. 2600 ആണ് വര്‍ധനയെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു.

1.57 ആണ് ഒരു സ്ത്രീക്ക് ജനിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ നാല്‍പ്പതു വയസിനു ശേഷം അമ്മമാരാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനയും രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം 42,800 കുട്ടികളാണ് ഈ പ്രായ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്കു ജനിച്ചത്. അതായത് ആയിരം പേര്‍ക്ക് 40 കുട്ടികള്‍ വീതം. 1990ല്‍ ഇത് 23 മാത്രമായിരുന്നു.

ഏറ്റവും കൂടുതല്‍ നവജാത ശിശുക്കളുണ്ടായ സ്‌റ്റേറ്റ് ഹാംബര്‍ഗാണ്, ആയിരം പേര്‍ക്ക് 12 കുട്ടികള്‍ എന്ന നിരക്കില്‍. ബര്‍ലിനിലും ബ്രെമനിലും 11 വീതം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക