Image

ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി

ജോയി കുറ്റിയാനി Published on 07 September, 2019
ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി
ഡേവി, ഫ്‌ലോറിഡ: ഒരുമിച്ച് ജീവിച്ച്, ഒരുമിച്ച് മരണത്തിലേക്കു നീങ്ങിയവര്‍ അന്ത്യയാത്രയിലും ഒരുമിച്ചു. കാറപകടത്തില്‍വിട പറഞ്ഞ ബോബി മാത്യുവിനെയും ഭാര്യ ഡോളിയേയും പുത്രന്‍ സ്റ്റീവ് മനോജിനെയും ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ ഒരുമിച്ച് സംസ്‌കരിച്ചു.

മൂന്നു പേരുടെയും ഭൗതിക ദേഹമടങ്ങിയ പെട്ടികള്‍ പതിവിലും വിസ്താരമുള്ള കുഴിയില്‍ ഇറക്കിയപ്പോള്‍ തേങ്ങലിന്റെയും കണ്ണീരിന്റെയും ദുഖസാഗരം ചുറ്റും അലയടിക്കുന്നുണ്ടായിരുന്നു. മനുഷ്യാ നീ മണ്ണാകുന്നു ...എന്നുള്ള ബൈബിള്‍ വാക്യം ഉച്ചരിച്ച് കാര്‍മ്മികന്‍ പാസ്റ്റര്‍ സാം പണിക്കരുംസഹ കാര്‍മ്മികന്‍ പാസ്റ്റര്‍ ജോസ് കടവിലും പ്രാര്‍ഥനാ നിരതരായപ്പോള്‍ വികാര നിര്‍ഭരമായ വിടവാങ്ങലിന്റെ വേദനയില്‍ പങ്കെടുത്തവരും നിശബ്ദ പ്രാര്‍ഥനയില്‍ മുഴുകി.

മൂവരും ആരാധന നടത്തിയിരുന്ന സയണ്‍ അസംബ്ലി ചര്‍ച്ചിലെ പാസ്റ്റര്‍ സാം പണിക്കര്‍വചനങ്ങളും പ്രാര്‍ഥനകളുമായി ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വീണ്ടും കണ്ടു മുട്ടുമെന്ന ക്രൈസ്തവ പ്രത്യാശയില്‍ജീവിക്കാനും വിശ്വാസത്തില്‍ അഭയം കണ്ടെത്തുവാനും അദ്ധേഹം നിര്‍ദേശിച്ചു.

ഇന്ന് (ശനി) രാവിലെ നടന്ന സംസ്‌കാര ചടങ്ങിലും ഇന്നലെ (വെള്ളി) നടന്ന പൊതുദര്‍ശനത്തിലും അഭൂതപൂര്‍വമായ തിരക്കായിരുന്നു.

ജലാശയത്തിലേക്കു കാര്‍ തെന്നി വീണുവിട പറഞ്ഞ ബോബി മാത്യുവിനും ഭാര്യ ഡോളിക്കും പുത്രന്‍ സ്റ്റീവ് മനോജിനും അഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വലിയ ജനാവലി എത്തിയതോടെ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം കണ്ണീരിലും തേങ്ങലിലും മുങ്ങിപ്പോയി. ഇതു പോലെ ദുഖ സാഗരമായി മാറിയ ചടങ്ങ് പലര്‍ക്കും ഇതാദ്യമായി

ഉറക്കത്തിലെന്ന പോലെ അന്ത്യ നിദ്രയിലാണ്ട മൂന്നു കുടുംബാംഗങ്ങളുടെ ചേതനയറ്റ മുഖങ്ങളില്‍ നോക്കാന്‍ പോലുമാകാതെ പൊതുദര്‍ശനത്തില്‍ പലരും വിതുമ്പി. കണ്ണീര്‍ വാര്‍ത്ത് ഇരുവരുടെയും ബന്ധുക്കള്‍വേദനയോടെ ഇരിക്കുന്നത് ഹ്രുദയഭേദകമായി. ബോബിയുടെ മാതാപിതാക്കളും സഹോദരരും ഡോളിയുടെ മാതാവും സഹോദരിയും മറ്റു ബന്ധുക്കളും ദുഖത്തിന്റെ കണ്ണീര്‍ ചാലുകളായി.

പൊതുദര്‍ശനത്തില്‍പാസ്റ്റര്‍മാരായ ജെയ്മോന്‍ ജേക്കബ്, ജോസ് കടവില്‍, ജിമ്മി തോമസ് എന്നിവരായിരുന്നു സഹ ശുശ്രൂഷകര്‍.

ഔവര്‍ ലേഡി ഓഫ് ഹെല്ത്ത് കാത്തലിക് ചര്‍ച്ചിലെ ഫാ. ജോണ്‍സ്റ്റിതച്ചാറ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ റവ. ജോര്‍ജ് ജോണ്‍, സെന്റ് ലൂക്ക്‌സ് മാര്‍ത്തോമ്മ ചര്‍ച്ചിലെ റവ. ഡേവിഡ് ചെറിയന്‍, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹോളിവുഡില്‍നിന്നുഫാ. ഫിലിപ്പോസ് സക്കറിയ, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പോംപാനോ ബീച്ചിലെ ഫാ. എല്‍ദോ ഏലിയാസ്, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ലോറിഡയില്‍ നിന്ന് റവ. ഷിബി അബ്രഹാം എന്നിവര്‍ പ്രാര്‍ഥനയും ആശ്വാസ വചനങ്ങളുമായി എത്തി.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. ബിജു തോണിക്കടവില്‍, ഫോക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സെക്രട്ടറി സുനില്‍ തൈമറ്റം, നവകേരള പ്രസിഡന്റ് ഷാന്റി വര്‍ഗ്ഗീസ്, ഏലിയാസ് നങ്ങയില്‍, കേരള സമാജം പ്രസിഡന്റ് ബാബു കല്ലിടുക്കിയില്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബോബി വര്‍ഗ്ഗീസ്, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ഡോ. ജോജി വര്‍ഗ്ഗീസ്, അച്ചു അബ്രഹാം, പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

പാസ്റ്റര്‍ ജോണ്‍സണ്‍, ചിക്കാഗോ; പാസ്റ്റര്‍ സാജു പി തോമസ്, ഗ്രീന്‍ മെഡോസ് ചര്‍ച്ച് ഓഫ് ഗോഡ്; പാസ്റ്റര്‍ കെ സി ജോണ്‍, പാസ്റ്റര്‍ ജോണ്‍ തോമസ്, ഐപിസി ഷാലോം; പാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ്, സിആര്‍ടി ചര്‍ച്ച്; പാസ്റ്റര്‍ ജോണ്‍ അബ്രഹാം, പാസ്റ്റര്‍ പോത്തന്‍ ചാക്കോ, പാസ്റ്റര്‍ സാം ഡേവിഡ്, പാസ്റ്റര്‍ റോയ് വാകത്താനം, പാസ്റ്റര്‍ പ്രിന്‍സ് പോള്‍, പാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ് ബിഎപിസി വെസ്റ്റ്പാം ബീച്ച്; തുടങ്ങിയവരും പ്രാര്‍ഥനാ ശുശ്രുഷ നടത്തി.
see also
ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി
ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി
ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി
ബോബി മാത്യുവും ഭാര്യ ഡോളിയും പുത്രന്‍ സ്റ്റീവും ഒന്നിച്ച് അന്ത്യയാത്രയായി
Join WhatsApp News
വിദ്യാധരൻ 2019-09-07 17:01:28
ഇന്നീവിധം ഗതി നിനക്കായി പോക പിന്നെ 
ഒന്നൊന്നായി വരുമാവഴി ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു-
മെന്നല്ലാഴിയും നശിക്കുമോർത്താൽ (ആശാൻ)
ബാബു പാറയ്ക്കൽ 2019-09-08 00:10:31
ദുഖമോർത്തു കേഴുന്നു ജനതതി 
സത്യമോർക്ക ജീവിത യാഥാർത്യമെ നശ്വരം
നരനുലകം വിട്ടുപോയീടുമീ പ്രകൃതി തൻ നിയമം 
മാറ്റുവാനാകുമോ ഓർക്കുകില്ലാരും ജീവിതവേളയിൽ 
ഓർത്തുവെച്ചീടുവാൻ കർമങ്ങൾ മാത്രമേ 
പോകുന്ന മാത്രയിൽ ഭാണ്ഡത്തിലേറുവാൻ 
നോക്കണേ കൂടിയ സ്വത്തുക്കളെവിടെഹോ?
മാനവ ജന്മത്തിന്നുദ്ദേശമെന്തഹോ? 
ഹൃസ്വമാം ജീവിതകാലത്തിലോർക്കുമോ 
എവിടെന്നു വന്നുവോ എവിടേക്കു പോകുമോ 
ആരറിയുന്നുവോ മായ ഈ ജീവിതം! 
നീറുന്നു നിൻ ദേഹവിയോഗത്തിലിന്നു 
ഞാൻ തേങ്ങുന്ന ബന്ധുക്കൾക്കൊപ്പമായി നില്കുന്നു 
ആത്മാവിനേകുന്നു നിത്യമാം ശാന്തിയും 
ക്ഷിപ്രമാം ജീവിത ബോധമീ ഉലകിനും. - 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക