Image

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്‌റ്റേണ്‍ റിജിയന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു

നിബു വെള്ളവന്താനം Published on 04 September, 2019
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍  ഈസ്‌റ്റേണ്‍ റിജിയന്‍  ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
ന്യുയോര്‍ക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐപിസിയുടെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേണ്‍ റിജിയനില്‍ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍ ജോസഫ് വില്യംസ്, ബ്രദര്‍ സാം തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റര്‍മാടെ വിഭാഗത്തില്‍  നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജോസഫ് വില്യംസ് ഐപിസി റോക്ക്‌ലാന്റ് അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററും റീജിയന്‍ പ്രസിഡന്റുമാണ്. തുടര്‍ച്ചയായ പന്ത്രണ്ടു വര്‍ഷക്കാലം റീജിയന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

ആദ്യത്തെ റീജിയന്‍ പി.വൈ.പി.എ പ്രസിഡന്റും 15 മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ചെയര്‍മാനുമായിരുന്നു പാസ്റ്റര്‍ ജോസഫ് വില്യംസ്. നിലവിലുള്ള ജനറല്‍ കൗണ്‍സിലിലെ അംഗവുമാണ് 
സഹോദരന്മാരുടെ പ്രതിനിധിയായി ജനറല്‍ കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട  ബ്രദര്‍  സാം തോമസ് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ സെക്രട്ടറിയും കുമ്പനാട് സ്വദേശി യുമാണ്. ഐ.പി.സി റീജിയന്‍ കൗണ്‍സില്‍  ട്രഷറാര്‍, ഐ.പി.സി ഫാമലി കോണ്‍ഫറന്‍സ്  നാഷണല്‍ സെക്രട്ടറി, പി.സി.എന്‍.എ.കെ നാഷണല്‍ ട്രഷറാര്‍, പി.വൈ.എഫ്.എ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.




ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍  ഈസ്‌റ്റേണ്‍ റിജിയന്‍  ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
പാസ്റ്റര്‍ ജോസഫ് വില്യംസ്
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍  ഈസ്‌റ്റേണ്‍ റിജിയന്‍  ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
ബ്രദര്‍ സാം തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക