Image

അസഹിഷ്ണുതക്കെതിരേ മലയാളി പ്രതിഷേധക്കാര്‍

Published on 02 September, 2019
അസഹിഷ്ണുതക്കെതിരേ മലയാളി പ്രതിഷേധക്കാര്‍


ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചു വലതു പക്ഷ തീവ്ര നിലപാടുകാരുടെ ഇടപെടല്‍ ഇന്ത്യക്കു പുറത്തും അസഹിഷ്ണുത പടര്‍ത്തുന്നു. 

ഓഗസ്റ്റ് 31 നു ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചു കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ സ്റ്റാളില്‍ കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൊറോട്ടയും ബീഫും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മെനു ശ്രദ്ധയില്‍ പെട്ട വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ബീഫ് വിതരണത്തിന് എതിരെ എതിര്‍പ്പുമായി പ്രതിഷേധം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു. 

ഇതേതുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു കേരളം സമാജത്തോട് ബീഫ് മെനുവില്‍ നിന്നും നീക്കം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ബീഫ് മെനുവില്‍ നിന്നും ഒഴിവാക്കിയ കേരളം സമാജം പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. ഇന്ത്യക്കു പുറത്തേക്കു പടരുന്ന മതഅസഹ്ഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചു ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരുപറ്റം യുവാക്കള്‍ പ്രതിഷേധ സൂചകമായി ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫെസ്റ്റ് സ്ഥലത്ത് ശാന്തമായി പ്രതിഷേധം സംഘടിപ്പിച്ചു.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക