Image

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് പിന്തുണയുമായി ഫിലാഡല്‍ഫിയ മലയാളി സമൂഹം

സുനില്‍ തൈമറ്റം Published on 02 September, 2019
ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് പിന്തുണയുമായി ഫിലാഡല്‍ഫിയ മലയാളി സമൂഹം
ന്യൂജേഴ്‌സി:  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ ( 1173 king George Post Rd, Edison NJ 08837)   നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിന് മുന്നോടിയായി ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെ  പിന്തുണയോടുകൂടിയ യോഗം നടക്കുകയുണ്ടായി. യോഗത്തില്‍ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്ത അധ്യക്ഷത വഹിക്കുകയും  ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ സ്വാഗതം പറയുകയും ചെയ്തു.

ദേശീയ അധ്യക്ഷന്‍ മധു കൊട്ടാരക്കര കോണ്‍ഫറന്‍സിനെ കുറിച്ച് വിശദീകരിച്ചു. സുനില്‍ െ്രെടസ്റ്റാര്‍, വിന്‍സന്റ് ഇമ്മാനുവല്‍, ജീമോന്‍ ജോര്‍ജ് സംസാരിച്ചു.ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, രമ്യ ഹരിദാസ് എം പി മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍,  ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍,  സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ ദേശീയ കോണ്‍ഫറന്‍സ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോണ്‍ഫറന്‍സുകളില്‍ വച്ച് വളരെയധികം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കുമെന്ന് മധു കൊട്ടാരക്കര പറഞ്ഞു. ഇനിയും വിവിധ നഗരങ്ങളില്‍ ഇതുപോലുള്ള യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അതിലുപരി അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സര്‍വ്വവിധ പിന്തുണയും കൂടിയായിരിക്കും ഈ ദേശീയ സമ്മേളനം നടത്തുകയെന്നും മധു കൊട്ടാരക്കര പറഞ്ഞു.

വളരെയധികം ജനപങ്കാളിത്തത്തോടുകൂടിയ യോഗത്തില്‍ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം ആളുകള്‍ പങ്കെടുക്കുകയും അവരുടെയെല്ലാം സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി.

എബ്രഹാം മാത്യു (മലയാളം വാര്‍ത്ത) ജോബി ജോര്‍ജ്, സണ്ണി മാളിയേക്കല്‍ മോഡി ജേക്കബ്, ഫിലിപ്പോസ് ചെറിയാന്‍, സാബു സ്കറിയ,  സന്തോഷ് എബ്രഹാം, ബിനു ജോസഫ്, യോഹന്നാന്‍ ശങ്കരത്തില്‍,  തോമസ് ചാണ്ടി, തോമസ് പോള്‍, രാജു ശങ്കരത്തില്‍, റോജീഷ് സാമുവല്‍, ജിനോ ജേക്കബ്, ജോജോ കോട്ടൂര്‍, ബെന്നി കൊട്ടാരത്തില്‍, ഷാലു പുന്നൂസ്, അനു സ്കറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക