Image

ദേവനീതിയുമായി സാന്‍തോം കലാകേന്ദ്ര

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 02 September, 2019
ദേവനീതിയുമായി സാന്‍തോം കലാകേന്ദ്ര
ഡിട്രോയിറ്റ്: ഈ വര്‍ഷത്തെ മാതാവിന്റെ പെരുനാളിനോട് അനുബന്ധിച്ച്, ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും സാന്‍തോം കലാകേന്ദ്രയുടെ ബാനറില്‍ ഒരു മുഴു നീള നാടകം ഒരുക്കുകയാണ് സംഘാടകര്‍.

സെന്റ് തോമസ് ദേവാലയത്തിലും, സാംസ്ക്കാരിക സംഘടനയിലും, വിത്യസ്തങ്ങളായ പ്രമേയങ്ങള്‍ നാടക രൂപത്തിലാക്കി അവതരിപ്പിച്ച്, നാടക കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച,  സൈജന്‍ കണിയോടിക്കലാണ് ദേവനീതി സംവിധാനം ചെയ്യുന്നത്. ദേവനീതി  യെന്ന് പേര് നല്‍കിയിരിക്കുന്ന നാടകത്തില്‍, സമകാലീന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

മലയാളം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുന്ന തോമസ് തോപ്പില്‍ക്കുടിയാണ്, ദേവനീതിയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ഡിട്രോയിറ്റിലെ പ്രമുഖരെല്ലാരും വേഷമിടുന്ന നാടകത്തില്‍, ഡിട്രോയിറ്റിലെ മലയാളികള്‍ക്ക് ഒട്ടനവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഷിബു മാത്യൂസ്, ബിജു പൗലോസ്, മാത്യൂ വര്‍ഗ്ഗീസ്, പ്രിമസ് ജോണ്‍, സോഫിയ വര്‍ഗ്ഗീസ്, ലീസ മാത്യൂ, നാദം ഷോണ്‍, ലിബിന്‍ ജോണ്‍, ജസ്റ്റിന്‍ മാത്യൂ, ഓസ്‌ബോണ്‍ ഡേവിഡ്, ജെറിക്‌സ് തെക്കേല്‍, ജയ്‌മോന്‍ ജേക്കബ്, എറിന്‍ ജോ സൈജന്‍ എന്നിവര്‍ നാടകത്തില്‍ പ്രധാന വേഷം അണിയുന്നു.

ഒരു മുഴുനീള നാടകത്തിനുള്ള എല്ലാ ചേരുവകളും ദേവനീതിയില്‍ അടങ്ങിയിട്ടുണ്ടെന്ന് സൈജന്‍ കണിയോടിക്കല്‍ പറഞ്ഞു. സസ്പന്‍സ് ത്രില്ലറും ഒപ്പം തമാശയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. 2019 സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച്ച വൈകിട്ട് 7:30ന്  സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ സാന്‍തോം ഓഡിറ്റോറിയത്തില്‍ വച്ചാണ് ദേവനീതി അവതരിപ്പിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും റാസയും ഒപ്പം മറ്റ് കലാപരിപാടികളും ചെണ്ടമേളവും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈജന്‍ കണിയോടിക്കല്‍ 248 925 7769.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക