Image

ബെല്‍ജിയം പൗരനെ വിവാഹം ചെയ്ത സ്വിസ് വനിതക്ക് രാജ്യം വിടാന്‍ നിര്‍ദേശം

Published on 01 September, 2019
ബെല്‍ജിയം പൗരനെ വിവാഹം ചെയ്ത സ്വിസ് വനിതക്ക് രാജ്യം വിടാന്‍ നിര്‍ദേശം
 

ബേണ്‍: ബെല്‍ജിയന്‍ പൗരനെ വിവാഹം കഴിച്ചതു വഴി സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം നഷ്ടപ്പെട്ട വനിത എത്രയും പെട്ടെന്ന് രാജ്യം വിട്ടു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. യുവതിയുടെ അച്ഛനും അമ്മയും സ്വിറ്റ്‌സര്‍ലന്‍ഡുകാരാണെന്നതും ജനിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തന്നെയാണെന്നതും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല.

1950കളിലാണ് ഇവര്‍ ജനിച്ചത്. അതിനു ശേഷം മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. അമ്മ ബെല്‍ജിയംകാരനെ വിവാഹം കഴിച്ചു. അതിനുശേഷം ബെല്‍ജിയത്തില്‍ താമസമാക്കി.

സ്വിസ് പൗരത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിക്കാത്തതിനാല്‍ അമ്മയ്ക്ക് സ്വിസ് പൗരത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അറിയിച്ചിരുന്നെങ്കില്‍ ഇരട്ട പൗരത്വമായി നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു.

ഇപ്പോള്‍ ഇതേ രീതിയില്‍ തന്നെയാണ് ബെല്‍ജിയംകാരനെ വിവാഹം കഴിച്ചതു വഴി മകള്‍ക്കും സ്വിസ് പൗരത്വം നഷ്ടപ്പെട്ടിരിക്കുന്നത്. 49ാം വയസില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസമാക്കിയിരുന്നു. അന്നു പൗരത്വമില്ലാത്തതിനാല്‍ തൊഴിലില്ലായ്മ ആനുകൂല്യം ലഭിച്ചു. ഇപ്പോള്‍ വിദേശിയെ വിവാഹം കഴിച്ചതോടെയാണ് പൗരത്വവും ആനുകൂല്യവും നഷ്ടപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക