Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്

Published on 31 August, 2019
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്


മെല്‍ബണ്‍ : മെല്‍ബണിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ  യുടെ 43ാമത് ഓണാഘോഷം സെപ്റ്റംബര്‍ 8 ന് (ഞായര്‍) രാവിലെ 10 മുതല്‍ സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളില്‍  വിവിധ പരിപാടികളോടെ അരങ്ങേറും.

കേരളത്തില്‍ നിന്നുള്ള ഗിന്നസ് റിക്കാര്‍ഡിന് ഉടമയായ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രം വരക്കുന്ന വരവേഗ രാജാവ് അഡ്വ.ജിതേഷ് മുഖ്യാതിഥി ആയിരിക്കും. അദ്ദേഹത്തിന്റെ 'വരയരങ്ങ്' എന്ന വ്യത്യസ്ഥതയാര്‍ന്ന മെഗാഷോയാണ് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ ഒരു പ്രധാന ആകര്‍ഷണം.

മെല്‍ബണ്‍ മലയാളികള്‍ക്കുള്ള ഓണ സമ്മാനമായി ഒരുക്കിയിരിക്കുന്ന ഈ 'വരവേഗ വിസ്മയം' ഒരു പുതിയ അനുഭവതലത്തില്‍ കാണികള്‍ക്ക് ആസ്വാദ്യത നല്‍കും. 

അത്തപൂക്കളം, വടംവലി മത്സരം, ഓണസദ്യ, ചെണ്ടമേളം, മഹാബലിയുടെ എഴുന്നള്ളത്ത്, ഗവമെന്റ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യം, തിരുവാതിര, മാര്‍ഗംകളി, വിവിധ ഡാന്‍സ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാംസ്, മികച്ച വിവിധ ഗായകരുടെ ആലാപനങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.മെല്‍ബണിലെ പ്രശസ്ത മലയാളി ചിത്രകാരന്‍ സേതുനാഥ് പ്രഭാകറിനെ ചടങ്ങില്‍ ആദരിക്കും. 

ബാഡ്മിന്റണ്‍, ഡോ.രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും ട്രോഫിയും ചടങ്ങില്‍ സമ്മാനിക്കും.

പ്രധാന സ്‌പോണ്‍സര്‍മാരേയും സഹ സ്‌പോണ്‍സര്‍മാരേയും മൊമെന്റോ നല്കി ആദരിക്കും. 

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമാണ്. ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഓണ ദിവസം കൗണ്ടറില്‍ നിന്നും ലഭ്യമാണ്.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക