മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം( അഹർ). ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഹിമാലയം മഞ്ഞുമലകളിലൂടെ ട്രക്കിങ്ങ് നടക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. മഞ്ജു തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്, സോണിത് ചന്ദ്രന്, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും താരനിരയിലുണ്ട്.
പത്തു പാട്ടുകളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലം. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചോലക്കു ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചൽ പ്രദേശിലെത്തിയ കയറ്റം ടീം കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത് വാര്‍ത്തയായിരുന്നു.