ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ ( Love to Share Foundation ,America) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ എട്ടാം വര്‍ഷമായ ഇത്തവണയും സെപ്റ്റംബര്‍ 14നു ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ 12 മണി വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945, CR 58, മാന്വെല്, ടെക്സാസ് 77578) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.
മെഡിക്കല്‍ പരിശോധനയില്‍, ഇകെജി, അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, കാഴ്ച, കേള്‍വി തുടങ്ങിയ 20 ലേറെ ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 120 പേര്‍ക്ക് സൗജന്യ ഫ്ളൂഷോട്ട് നല്‍കുന്നതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടുക