Image

സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്‍ ജോലിയില്‍ തിരിച്ചെത്തി

Published on 05 May, 2012
സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്‍ ജോലിയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് പിടിയില്‍നിന്നു മോചിതനായ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്‍ ജോലിയില്‍ തിരിച്ചെത്തി. താന്‍ ഇന്നുമുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചതായി അലക്‌സ് പോള്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിസന്ധിഘട്ടത്തില്‍ തന്നെയും കുടുംബത്തെയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അലക്‌സ് പോള്‍ മേനോന്‍ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു അവസരമില്ലെന്നും ഇത് ജോലിയില്‍ തുടരാന്‍ കൂടുതല്‍ പ്രചോദനമേകുന്നുവെന്നും അലക്‌സ് പോള്‍ മേനോന്‍ പറഞ്ഞു. വ്യാഴാഴ്ച മോചിതനായ കളക്ടര്‍ വെള്ളിയാഴ്ചയാണു സുക്മയിലെ വസതിയില്‍ തിരിച്ചെത്തിയത്. പന്ത്രണ്ടു ദിവസമായി മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലായിരുന്നു മുപ്പത്തിരണ്ടുകാരനായ അലക്‌സ് പോള്‍ മേനോന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക