Image

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; അമല പോളിനും ഫഹദ് ഫാസിലിനും ക്ലീന്‍ ചിറ്റ്; സുരേഷ് ഗോപിയുടെ കേസ് തുടരും

Published on 28 August, 2019
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; അമല പോളിനും ഫഹദ് ഫാസിലിനും ക്ലീന്‍ ചിറ്റ്; സുരേഷ് ഗോപിയുടെ കേസ് തുടരും
കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നിന്ന് ഫഹദ് ഫാസിലിനെയും അമല പോളിനെയും  ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നാണ് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട്. രാജ്യസഭ എംപി കൂടിയായ നടന്‍ സുരേഷ് ഗോപിക്കെതിരെ കേസ് തുടരുകയും ചെയ്യും

ഫഹദ് ഫാസില്‍ പിഴയടക്കേണ്ട തുക മുഴുവന്‍ അടച്ചുവെന്ന്  െ്രെകംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരില്‍ വാങ്ങിയ വാഹനം കേരളത്തിലെത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടിയെടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമല പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണെന്നു കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക