Image

ജി7 വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു

Published on 26 August, 2019
ജി7 വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു

ബിയാറിറ്റ്‌സ്: ജി7 ഉച്ചകോടിക്കെതിരേ പ്രകടനം നടത്തിയവര്‍ക്കു നേരേ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഉച്ചകോടി നടക്കുന്ന ബിയാറിറ്റ്‌സിനടുത്തുള്ള ബയോണ്‍ പട്ടണമാണ് മിക്ക സംഘടനകളും പ്രതിഷേധ വേദിയായി തിരഞ്ഞെടുത്തത്. ഇവിടെയാണ് പ്രകടനങ്ങളെല്ലാം അരങ്ങേറിയതും.

തിങ്കളാഴ്ച മുതല്‍ മുതലാളിത്ത വിരുദ്ധരും പരിസ്ഥിതിവാദികളും ആഗോളീകരണ വിരുദ്ധരുമെല്ലാം ബിയാറിറ്റ്‌സിന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി തന്പടിച്ചിരിക്കുകയാണ്. ശനിയാഴ്ച നടന്ന മാര്‍ച്ചില്‍ ഏകദേശം 9000 ജി7 വിരുദ്ധരാണ് പങ്കെടുത്തത്.

അതുവരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം സമാധാനപരമായിരുന്നെങ്കിലും ബയോണില്‍ നൂറോളം പേര്‍ റൂട്ട് മനഃപൂര്‍വം തെറ്റിച്ച് തെരുവുകളില്‍ ചുറ്റിക്കറങ്ങി സിറ്റി സെന്ററിലെത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ പാതകള്‍ പോലീസ് ബാരിക്കേഡ് വച്ച് അടയ്ക്കുകയും ചെയ്തിരുന്നു. ഇതു മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നു പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ച് ഇവരെ പിരിച്ചു വിടുകയായിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക