Image

ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാന്‍ ഡി കാപ്രിയോയുടെ വക 50 ലക്ഷം ഡോളര്‍

Published on 26 August, 2019
ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാന്‍ ഡി കാപ്രിയോയുടെ വക 50 ലക്ഷം ഡോളര്‍

ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുന്നത് ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്‌നമായി മാറിയിരിക്കെ ആമസോണിന്റെ സംരക്ഷണത്തിനായി നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ സംഭവാന ചെയ്തിരിക്കുന്നത് അഞ്ച് മില്യണ്‍ ഡോളര്‍ (ഏകദേശം 36,00,22,500 അധികം ഇന്ത്യന്‍ രൂപ). ഡി കാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സ് ആണ് ആമസോണ്‍ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുക.

ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങല്‍ പങ്കുവെച്ച് വിമര്‍ശനവുമായി ഡികാപ്രിയോയും രംഗത്തെത്തിയിരുന്നു. 'ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ഇടം, കഴിഞ്ഞ 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമം പോലും അതേ കുറിച്ച് മിണ്ടുന്നില്ല. എന്തുകൊണ്ട്' ലിയനാര്‍ഡോ ഡി കാപ്രിയോ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക