Image

നവ കേരളം സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങണം: കുമ്മനം

Published on 25 August, 2019
നവ കേരളം സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങണം: കുമ്മനം
വാഷിംഗ്ടണ്‍ : നവകേരള സൃഷ്ടിക്ക് ആദ്യം ചെയ്യേണ്ടത് പ്രകൃതിയിലേക്കുള്ള മടക്കമാണെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ .

നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ മാത്രം ഊന്നിയുള്ള പുന: സൃഷ്ടി ഗുണം ചെയ്യില്ല. പ്രകൃതിക്ക് ഇണങ്ങുന്ന പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കാവു .

നിര്‍ഭാഗ്യവശാല്‍ പ്രളയ ദുരന്തത്തിനു ശേഷം പോലും കേരളത്തില്‍ നടക്കുന്നത് അതല്ല. അമേരിക്കന്‍ പര്യടനത്തിനെത്തിയ തനിക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം. മുന്നറിയിപ്പുകള്‍ നിരവധി ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചതിന്റെ ഫലമാണ് കേരളം നേരിട്ട പ്രളയ ദുരന്തങ്ങള്‍ .

ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന വലിയ ദുരന്തം കുടിവെള്ള ക്ഷാമം ആയിരിക്കും . നദികളെ സംരക്ഷിച്ചു കൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ . ജന പങ്കാളിത്തത്തോടെ അതു സാധ്യമാകും . ആവശ്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുമ്മനം പറഞ്ഞു .

കേരളത്തിന്റെ പാരമ്പര്യവും അറിവും സംരക്ഷിക്കാന്‍ ആറന്മുളയില്‍ ഹെറിറ്റേജ് മ്യൂസിയവും ഹെറിറ്റേജ് സര്‍വകലാശാലയും സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും കുമ്മനം പറഞ്ഞു.

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം വേലായുധന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, കേരള ഹിന്ദു സ് ഓഫ്‌നോര്‍ത്ത് അമേരിക്ക മുന്‍ അധ്യക്ഷന്‍ എം ജി മേനോന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം രതീഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക