Image

മോദി അനുകൂല പ്രസ്‌താവന: തരൂരിനെ തിരുത്തി ചെന്നിത്തല, പഠിപ്പിക്കാന്‍ വരേണ്ടെന്ന്‌ തരൂര്‍

Published on 25 August, 2019
 മോദി അനുകൂല പ്രസ്‌താവന: തരൂരിനെ തിരുത്തി ചെന്നിത്തല, പഠിപ്പിക്കാന്‍ വരേണ്ടെന്ന്‌ തരൂര്‍
ആലപ്പുഴ/ തിരുവനന്തപുരം: മോദി അനുകൂല നിലപാട്‌ സ്വീകരിച്ച ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. 

ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്‌തികള്‍ മറച്ചു വെക്കാനാവില്ലെന്ന്‌ ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക്‌ പൊതുവെ അസ്വീകാര്യമായ നിലപാടാണ്‌ മോദി സ്വീകരിക്കുന്നത്‌. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നുംചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ആയിരം തെറ്റുകള്‍ ചെയ്‌തതിന്‌ ശേഷം ഒരു ശരി ചെയ്‌തുവെന്ന്‌ പറഞ്ഞ്‌ മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ല. 

മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ നമ്മുടെ സമൂഹത്തില്‍ അസ്വീകാര്യമായവയാണ്‌. ഇത്തരം നിലപാടുകളെ പര്‍വതീകരിച്ച്‌ കാണിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ,തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന മറുപടിയുമായി ശശി തരൂര്‍ രംഗത്തുവന്നു. കോണ്‍ഗ്രസില്‍ മറ്റാരെക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണ്‌ താന്‍. ജയ്‌റാം രമേശും അഭിഷേക്‌ മനു സിങ്‌വിയും പറഞ്ഞത്‌ തെറ്റല്ല. 

മോദി എന്തെങ്കിലും നല്ലത്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്‌ബോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക