Image

മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ കണ്ട്‌ പരിഹസിച്ചവരോട്‌ മോദിയുടെ മറുപടി

Published on 25 August, 2019
മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ കണ്ട്‌  പരിഹസിച്ചവരോട്‌ മോദിയുടെ  മറുപടി
ദില്ലി: മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ പരിപാടി രാജ്യത്ത്‌ വന്‍ ചര്‍ച്ചയായിരുന്നു. പരിപാടിക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങ്‌ തന്നെയാണ്‌ ലഭിച്ചത്‌.

 എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവും വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെതിരെ നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.

നരേന്ദ്രമോദി പറയുന്ന ഹിന്ദി പെട്ടെന്ന്‌ തന്നെ പരിപാടിയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സ്‌ എങ്ങിനെ മനസിലാക്കി എന്നതായിരുന്നു വിമര്‍ശകരുടെ ചോദ്യം.

തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്‌ സാങ്കേതിക വിദ്യയാണെന്നാണ്‌ മോദിയുടെ വിമര്‍ശകര്‍ക്കുള്ള മറുപടി.

'എന്റെ ഹിന്ദി എങ്ങിനെയാണ്‌ ബെയര്‍ ഗ്രില്‍സ്‌ മനസിലാക്കി എന്നാണ്‌ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്‌. ഇത്‌ എഡിറ്റ്‌ ചെയ്‌തതാണോ ഒന്നില്‍ കൂടുതല്‍ സമയം ഷൂട്ട്‌ ചെയ്‌തതാണോ എന്ന്‌ ജനങ്ങള്‍ ചോദിക്കുന്നുണ്ട്‌. 

എനിക്കും അദ്ദേഹത്തിനും ഇടയില്‍ പ്രവര്‍ത്തിച്ചത്‌ സാങ്കേതിക വിദ്യയാണ്‌. എന്റെ ഹിന്ദി അദ്ദേഹത്തിന്‌ മനസിലാകുന്നതിന്‌ കോഡ്‌ലെസ്‌ ഡിവൈസ്‌ അദ്ദേഹത്തിന്റെ ചെവിയില്‍ വച്ചിരുന്നു. എന്നാണ്‌ മോദി പ്രതികരിച്ചിരിക്കുന്നത്‌.

ലോക ടെലിവിഷന്‍ ഇവന്റ്‌ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയ പരിപാടിയാരുന്നു മോദിയോടൊപ്പമുള്ള മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌. 3.6 ബില്യണ്‍ ആളുകളാണ്‌ പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ എപ്പിസോഡിനെ കുറിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലാകെ ചര്‍ച്ച ചെയ്‌തത്‌.

 'സൂപ്പര്‍ ബൗള്‍ 53' എന്ന പരിപാടിയുടെ 3.4 ബില്യണ്‍ എന്ന റെക്കോര്‍ഡ്‌ മറികടന്നാണ്‌ ഗ്രില്‍സിനൊപ്പം നരേന്ദ്ര മോദിയും പങ്കെടുത്ത എപ്പിസോഡ്‌ നേട്ടം കൈവരിച്ചത്‌.


ആഗസ്റ്റ്‌ 12നായിരുന്നു പരിപാടി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്‌തത്‌. 180 രാജ്യങ്ങളില്‍ ഈ പരിപാടി സംപ്രേക്ഷണം ചെയ്‌തിരുന്നു പരിപാടി ഇന്ത്യയില്‍ വലിയ ചര്‍ച്ചാ വിഷയമാവുകയും ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തുകയും ചെയ്‌തിരുന്നു. 

പ്രധനമന്ത്രി നരേന്ദ്ര മോദി തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചതാണ്‌ ഇന്ത്യയില്‍ പെരിപാടിയെക്ക്രിച്ച്‌ ഇന്ത്യയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്‌. എന്നാല്‍ വന്‍ വിമര്‍ശനവും പരിപാടിക്കും മോദിക്കും എതിരെ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അവതാരകന്‍ ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ്‌ റൂട്ട്‌ വികസിപ്പിക്കാനൊരുങ്ങുകയാണ്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍. ഇതിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. മോദി ട്രെയില്‍ ( മോദി പാത) എന്ന പേരിലാവും ട്രക്കിങ്‌ റൂട്ട്‌ വികസിപ്പിക്കുക.

 മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ എപ്പിസോഡില്‍ പ്രധാനമന്ത്രിയും അവതാരകനും സഞ്ചരിച്ച ട്രെക്കിങ്‌ റൂട്ട്‌ വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ്‌ വിനോദസഞ്ചാര വകുപ്പ്‌ മന്ത്രി സത്‌പല്‍ മഹാരാജ്‌ പറഞ്ഞു.

പഴയ കഥകള്‍ തന്നെയാണ്‌ മോദി പരിപാടിയില്‍ പറഞ്ഞത്‌. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനും മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരുപാട്‌ കഥകള്‍ ഉണ്ടായിരുന്നു. 

അതില്‍ ഒന്നായിരുന്നു അദ്ദേഹം ചെറിയ കുട്ടിയായിരിക്കെ മുതലക്കുഞ്ഞിനെ പിടിച്ച്‌ വീട്ടില്‍ കൊണ്ടുപോയത്‌. ഇത്‌ തന്നെ അദ്ദേഹം വീണ്ടും പരിപാടിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. 


ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ ആയിരുന്നു മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ എന്ന പരിപാടി ചിത്രീകരിച്ചത്‌. അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പം ഉള്ള യാത്രയിലാണ്‌ മോദി തന്റെ ജീവിത കഥകളുടെ കെട്ടഴിച്ചത്‌. 

മഞ്ഞുകാലത്ത്‌ ഉപ്പിന്റെ പാളികളുണ്ടാകും. അത്‌ പൊട്ടിച്ചെടുത്തായിരുന്നത്രെ അദ്ദേഹം തുണി അലക്കിയിരുന്നത്‌. കുളിക്കാനും ഇത്‌ തന്നെയാണ്‌ ഉപയോഗിച്ചിരുന്നത്‌ എന്നും അദ്ദേഹം പറയുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക