Image

മോദി തപസിരുന്ന ഗുഹയ്‌ക്ക്‌ വന്‍ ഡിമാന്റ്‌; പുതിയ ഗുഹ നിര്‍മ്മിക്കാന്‍ അധികൃതര്‍

Published on 25 August, 2019
മോദി തപസിരുന്ന ഗുഹയ്‌ക്ക്‌ വന്‍ ഡിമാന്റ്‌; പുതിയ ഗുഹ നിര്‍മ്മിക്കാന്‍  അധികൃതര്‍
ഡെറാഡൂണ്‍: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്ക്‌ ശേഷം നരേന്ദ്രമോദി ഉത്തരാഖണ്ഡ്‌ ക്ഷേത്ര ദര്‍ശനത്തിന്‌ പോയതും അവിടെ വെച്ച്‌ നടന്ന ഫോട്ടോ ഷൂട്ടും വന്‍ ചര്‍ച്ച വിഷയമായിരുന്നു. 

കേഥാര്‍നാഥിലെ ഗുഹയില്‍ തപസിരിക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്‌ വിനയായിരിക്കുകയണ്‌.

കേഥാര്‍നാഥിലെ ഗുഹയില്‍ തപസിരിക്കാന്‍ തിരക്കേറി വരികയാണ്‌. കാവി ഷാള്‍ ചുറ്റി കണ്ണട വെച്ച്‌ ധ്യാനിച്ചിരിക്കുന്ന മോദിയുടെ ചിത്രം വൈറലായതോടെ ഗുഹയും ഫേമസായി. 

ഇതിന്‌ പിന്നാലെ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡായിരുന്നു ഗുഹയ്‌ക്ക്‌. ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്‌ അധികൃതര്‍.

ഓണ്‍ലൈന്‍ ബുക്കിങ്‌ സൗകര്യം
ഇതിന്റെ ഭാഗമായി ഓണ്‍ലൈനായി ഗുഹ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന്‌ നേരത്തെ കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ്‌ നിഗം ജനറല്‍ മാനേജര്‍ അറിയിച്ചിരുന്നു. 

ധ്യാന്‍ കുടിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുഹയുടെ പേര്‌ മോദി ഗുഹ എന്ന്‌ വരെ മാറ്റക്കഴിഞ്ഞിരുന്നു. എന്നാല്‍ ഡിമാന്റ്‌ കൂടിയതോടെ വേറെ ഒരു ഗുഹ കൂടി നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌ അധികൃതര്‍.

മോദി തപസിരുന്ന ഗുഹയുടെ 15 മീറ്റര്‍ മാറിയാണ്‌ പുതിയ ഗുഹ നിര്‍മ്മിക്കുന്നത്‌. മോദി ഗുഹയില്‍ വരുന്നതിന്‌ മുന്‍പ്‌ രണ്ട്‌ ബുക്കിങ്‌ മാത്രമായിരുന്നു തങ്ങള്‍ക്ക്‌ ലഭിച്ചിരുന്നതെന്നും എന്നാല്‍ ഗുഹ വാര്‍ത്തകളില്‍ ഇടം നേടിയതോടെ ബുക്കിങ്‌ കുതിച്ചുയര്‍ന്നെന്നും ഡിമാന്‍ഡ്‌ കൂടിയതുകൊണ്ട്‌ തന്നെ പുതിയ ഗുഹ പണിയാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ ബിഎല്‍ റാണ പറയുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക