ഓക്കലഹോമ : ജൂലൈ ആദ്യവാരത്തില്‍ അരങ്ങേറിയ
ആത്മീയ സംഗമത്തിന് തിരശീല വീണു. 30മത് കോണ്‍ഫറന്‍സ് കാനഡയിലുള്ള
ടൊറോണ്ടയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. കണ്‍വീനറായി റവ.ഈശോപിലി,
സെക്രട്ടറി തോമസ് കുര്യന്‍, ട്രഷറാര്‍ ബന്നി ജോണ്‍, യൂത്തു കോഡിനേറ്റര്‍
റജി ഏബ്രഹാം എന്നിവരെ നാഷണല്‍ തലത്തില്‍ തിരഞ്ഞെടുത്തു. റവ.ബിനു ജോണ്‍
മിഡിയ കോഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതാണ്.
2013 ജൂലൈയില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കിലായിരിക്കും. കണ്‍വീനറായി റവ.സണ്ണി ഫിലീപ്പിനെ തെരഞ്ഞെടുത്തു.
നാലു ദിനങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ വരെ നടന്ന കോണ്‍ഫറന്‍സില്‍ ഉത്തര
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗല്‍ഫ് രാജ്യങ്ങളില്‍ നിന്നും
ഇന്ത്യയില്‍ നിന്നും ഭക്തജനങ്ങള്‍ കടന്നു വന്ന ആത്മീയ നവചൈതന്യം
പ്രാപിക്കുകയും കൂട്ടായ്മ പുതുക്കുകയും ചെയ്തു. റവ.ഡോ.ക്രയ്ഗ ഗോഷന്‍ ,
സ്റ്റീന്‍ .റിഗിള്‍, ഡോ.ക്ലിസ് ജക്ക്സന് , റവ.പി.സി.ചെറിയാന്‍ ,
റവ.പി.എസ്സ്.ഫിലിപ്പ് എന്നിവര്‍ മുഖ്യ സന്ദേശങ്ങള്‍ നല്കി. അമേരിക്കയിലെ
വിവിധ പട്ടണങ്ങളില്‍ സുവിശേഷ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന
പാസ്റ്റര്‍മാര്‍ വിവിധ മീറ്റിഗുകള്‍ക്ക് നേതൃത്വം കൊടുക്കുകയും വിവിധ
സെഷനുകളില്‍ പ്രസംഗിക്കുകയും ചെയ്തു.
സഹോദരിമാരുടെ സമ്മേളനത്തിനു സിസ്റ്റര്‍ മറിയാമ്മ തമ്പി, സിസ്റ്റര്‍ ജോളി
ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വെറെ
മീറ്റിംഗുകള്‍ ഉണ്ടായിരുന്നു.
മിഷനറി ചലഞ്ച്, ഹെല്‍ത്തു ആന്റ് വെല്‍നസ് ഫാമിലി സെമിനാര്‍ തുടങ്ങിയ
മീറ്റിംഗുകളും, എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും മീറ്റിംഗ്
നടക്കുകയുണ്ടായി. യുവജന മീറ്റിംഗുകള്‍ റവ.റ്റെറ്റസ് ഈപ്പന്‍ നേതൃത്വം
നല്‍കി. യുവജനങ്ങള്‍ക്കായി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
ഞായറാഴ്ച നടന്ന ആരാധന മീറ്റിംഗില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റവ.ഡോ.ബേബി
വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കണ്‍വീനര്‍ റവ.തോമസ് മാത്യൂ
തിരുവത്തായ ശുശ്രൂഷ നടത്തി. വിവിധ രാത്രിയോഗങ്ങള്‍ക്ക് റവ.ഷാജി
കെ.ദാനിയേല്‍ , റവ.ജോര്‍ജ് കെ.സ്റ്റീഫന്‍സണ്‍ , ഡോ.ഇട്ടി ഏബ്രഹാം എന്നിവര്‍
നേതൃത്വം നല്‍കി. തനി മലയാളം തനിമയില്‍ കേരളത്തിന്റെ ആത്മീയ പൈതൃകം കളയാതെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരുടെ ഒത്തുച്ചേരലാണ് ഈ സംഗമം.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുത്തന്‍ തലമുറയുടെ വേരുകള്‍ തേടിയുള്ള
തീര്‍ത്ഥയാത്രയും, കണ്‍വീനര്‍ റവ.തോമസ് മാത്യൂ, സെക്രട്ടറി തോമസ്
കിടങ്ങാലില്‍ , ട്രഷര്‍ ഷാജി മണിയറ്റ്, റവ.റ്റെറ്റെസ് ഈപ്പന്‍ എന്നിവര്‍
സമ്മേളനത്തിന് നേതൃത്വം നല്കി.