Image

സിപിഎം വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എ.എം.ആരിഫ്

Published on 04 May, 2012
സിപിഎം വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എ.എം.ആരിഫ്
തിരുവനന്തപുരം: ശെല്‍വരാജിനെപ്പോലെ താനും സിപിഎം വിട്ടുപോകുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എ.എം.ആരിഫ് എംഎല്‍എ. എല്ലാ എംഎല്‍ എമാരെയും ശെല്‍വരാജുമാരായി ചിത്രീകരിക്കുന്നത് ജനപ്രതിനിധികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ആരിഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരൂര്‍ മണ്ഡലത്തിനായി ബജറ്റില്‍ അനുവദിച്ച തുകയും ആര്‍.ശെല്‍വരാജിനായി നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നല്‍കിയ തുകയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും ആരിഫ് പറഞ്ഞു. യുഡിഎഫ് നേതൃത്വും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ആരിഫ് ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക