Image

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടുനോമ്പാരണവും പ്രധാന തിരുനാളും

Published on 18 August, 2019
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടുനോമ്പാരണവും പ്രധാന തിരുനാളും


ലെസ്റ്റര്‍: മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കര്‍മങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ എട്ടാം തിയതി താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികന്‍ ആകും. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്യൂണിറ്റി സംയുക്തമായി ഈ വര്‍ഷത്തെ തിരുനാള്‍ കൊണ്ടാടുന്നത്.

തിരുനാള്‍ ദിനത്തില്‍ കുട്ടികളെ അടിമവെയ്ക്കുന്നതിനു കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. തിരുനാള്‍ ഇട ദിവസങ്ങളില്‍ രാവിലെ കുര്‍ബാന ഇംഗ്ലീഷിലും തുടന്ന് നിത്യ ആരാധന നടത്തപെടുന്നതായിരിക്കും വൈകുന്നേരം മലയാളത്തിലും കുര്‍ബാന ഉണ്ടായിരിക്കുന്നതായിരിക്കും. അനുഗ്രഹത്തിന്റെ പ്രാര്‍ത്ഥനുടെ ഈ പുണ്യനിമിഷത്തിലേക്കു എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നു. പള്ളി കമ്മറ്റിക്ക് വേണ്ടി ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ അറിയിച്ചതാണിത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക