Image

സിയാച്ചിനില്‍ ഇന്ത്യയ്ക്ക് കടുത്ത നിലപാടെന്ന് കയാനി

Published on 04 May, 2012
സിയാച്ചിനില്‍ ഇന്ത്യയ്ക്ക് കടുത്ത നിലപാടെന്ന് കയാനി
ഇസ്‌ലാമാബാദ്: സിയാച്ചിനിലെ ഇന്ത്യയുടെ സൈനിക വിന്യാസം കടുത്തതാണെന്ന് പാക് സൈനിക മേധാവി ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനി. രണ്ട് കൈകളും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുദിവസം മുമ്പ് സിയാച്ചിനിലുണ്ടായ മഞ്ഞുവീഴ്ചയില്‍ 140 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാക് സൈനികമേധാവി. സിയാച്ചിനിലെ ഗ്യാരി സെക്ടറില്‍ എത്തിയതായിരുന്നു കയാനി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിയാച്ചിനിലെ സൈനികവിന്യാസം പുനക്രമീകരിക്കണമെന്നും ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കയാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക