കുവൈത്തിലെ വിവിധ സംഘടനകള്‍ സുഷമാസ്വരാജിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു
GULF
17-Aug-2019
GULF
17-Aug-2019

കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് സുഷമ സ്വരാജിന് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.
കഴിവുറ്റ ഒരു നല്ല ഭരണാധികാരിയും തൊഴിലിടങ്ങളിലെ ചതികളിലും വഞ്ചനയിലും പെട്ടു നിസഹായരും നിരാലംബരുമായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്രയവും അഭയവും ആയിരുന്നു സുഷമ സ്വരാജ് എന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി വിജയരാഘവന്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു.
ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, അമ്മ പ്രതിനിധി ദിവാകരന്‍, എന്‍എസ്എസ് പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍, സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ സജീവ്, സേവാദര്‍ശന്‍ പ്രസിഡന്റ് സഞ്ജുരാജ്, സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ സണ്ണി മണ്ണാര്‍ക്കാട്, ജിപിസിസി പ്രസിഡന്റ് ചെസില്‍ രാമപുരം, വേള്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹി ജയ്‌സണ്‍, കാലിക്കട്ട് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് തോമസ് ചെട്ടികുളങ്ങര, അമ്മ പ്രസിഡന്റ് പ്രമോദ് ചെല്ലപ്പന്‍, കൊട്ടാരക്കര അസോസിയേഷന്‍ പ്രതിനിധി രതീഷ് രവി, ആലപ്പുഴ അസോസിയേഷന്‍ പ്രതിനിധി തോമസ്, വിവിധ ഭാഷ കോഓര്‍ഡിനേറ്റര്‍ രാജ് ഭണ്ഡാരി തുടങ്ങിയവര്‍ അനുശോചിച്ചു. ഭാരതീയ പ്രവാസി പരിഷത്ത് വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയൊത്ത് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments