Image

നല്ല സമ്പദ്ഘടന ഡെമോക്രാറ്റ്‌സിനു ഭീഷണിയോ? (ബി ജോണ്‍ കുന്തറ)

Published on 17 August, 2019
നല്ല സമ്പദ്ഘടന ഡെമോക്രാറ്റ്‌സിനു ഭീഷണിയോ? (ബി ജോണ്‍ കുന്തറ)
എങ്ങിനാണ്, എന്തിനാണ് ഡെമോക്രാറ്റ്‌സ്,  അമേരിക്കയുടെ ഒരു നല്ല വളരുന്ന സമ്പദ്ഘടന മോശമെന്നു പറഞ്ഞു തള്ളിക്കളയുന്നത്?
 
ഇക്കോണമി മോശമായെങ്കില്‍ മാത്രമേ ഇവര്‍ക്ക് 2020 തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും വിജയ സാധ്യത കാണുന്നുള്ളൂ. അതാണോ സത്യം?

4 % ത്തിനു താഴെ ജോലി ഇല്ലായ്മ, എവിടെ നോക്കിയാലും ഹെല്‍പ്പ് വാന്‍ഡറ്റ് സൈനുകള്‍   ഈയൊരവസ്ഥ പൊതുവെ വേതനം എല്ലാവരിലും വര്‍ദ്ധന വരുത്തുന്നു. ഒബാമ 2010 ല്‍ വിജയിക്കുന്നത് അന്നത്തെ പ്രസിഡന്‍റ്റ് ജോര്‍ജ് ബുഷ് നയിച്ച മോശം എക്കണോമിയെ പഴിചാരി ആയിരുന്നു. പൊതുജനത്തിന്‍റ്റെ കീശയില്‍ പണമുണ്ടോ അതിനാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രാധാന്യതയുള്ളു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരും ഡിബേറ്റുകളില്‍ പറയുന്നത് ഇതാണ്‌നല്ല ഇക്കോണമി എന്ന വാര്‍ത്ത വെറും മായ ട്രംപ് പക്ഷം പറഞ്ഞുണ്ടാക്കുന്നത്. ഇവരെ തുണക്കുന്നതിനു നിരവധി മാധ്യങ്ങളുമുണ്ട്.

ഡെമോക്രാറ്റ്‌സിന്‍റ്റെ നാവില്‍നിന്നും വരുന്ന ചില വരികള്‍ "ജോലി ഇല്ലായ്മ കുറവിന്‍റ്റെ കാരണം എല്ലാ അമേരിക്കക്കാരും രണ്ടും മൂന്നും ജോലികള്‍ ചെയ്യുന്നു തങ്ങളുടെ  മേശയില്‍ ഭക്ഷണം എത്തിക്കുന്നതിന്" കമല ഹാരിസ് എല്ലാ ഡിബേറ്റുകളിലും ഇത് ആവര്‍ത്തിക്കുന്നത് കേള്‍ക്കാം.

എന്നാല്‍ തൊഴില്‍ കണക്കുകള്‍ ശേഖരിക്കുന്ന കാര്യാലയം കാട്ടുന്നു ഒന്നില്‍ കൂടുതല്‍ ജോലികള്‍ ചെയ്യുന്നവരുടെ എണ്ണീ യഥാര്‍ത്ഥത്തില്‍ കുറയുന്നു എന്ന്. എന്നുതന്നെയുമല്ല ഇതുപോലുള്ള രണ്ടാം ജോലികള്‍ പലപ്പോഴും താല്‍ക്കാലികവും പാര്‍ട്ട് ടൈംമും.ഒരു ചെറിയ ശതമാനം പലപ്പോഴും രണ്ടാം പണികള്‍ എടുക്കുന്നത് എല്ലാകാലങ്ങളിലും നിലനില്‍ക്കുന്നു വ്യക്തിപരമായ കാരണങ്ങളാല്‍.

മറ്റൊരു വാദമുഖം, സമ്പദ്ഘടന വളരുന്നെങ്കില്‍ അത് പണക്കാര്‍ക്കു മാത്രം. കൂടാതെ ഈ വളര്‍ച്ചക്ക് ഒബാമയാണ് തുടക്കമിട്ടത്. ഓഹരിവിപണി മുന്നോട്ടു കുതിക്കുന്നു ഇതില്‍ പണക്കാര്‍ക്കു മാത്രമേ ഓഹരികള്‍ ഉള്ളു അതില്‍ സാധാരണക്കാര്‍ക്ക് എന്തുമെച്ചം?

ഓഹരിവിപണികളില്‍, നിക്ഷേപിച്ചിരിക്കുന്ന ഒരു നല്ല ശതമാനം പണവും ഗോവെര്‍ന്മെന്‍റ്റ് ജീവനക്കാരുടെയും, മറ്റു വന്‍ സ്ഥാപനങ്ങളില്‍ വര്‍ത്തിക്കുന്ന വ്യക്തികളുടെയും പെന്‍ഷന്‍ പണമെന്ന് ഓര്‍ക്കുക. ഓഹരിവിപണി നന്നായാല്‍ അതിന്‍റ്റെ ഗുണം പണക്കാര്‍ക്കു മാത്രമല്ല.

എന്നാല്‍ നല്ലൊരു വാദമുഖം നിലവിലുണ്ട് അത് ആരും തൊടുന്നില്ല. വേഗതയില്‍ വളരുന്ന ദേശീയ കടം.ഇന്നത് 26 ട്രില്യന്‍ ഡോളറിനടുത്തെത്തിയിരിക്കുന്നു. ഈ കടം ഇരു പാര്‍ട്ടികളും ചേര്‍ന്ന് കൂട്ടികൂട്ടി കൊണ്ടുപോകുന്നു. ഇത് കുറക്കുന്നതിന് ആര്‍ക്കും ഒരു പദ്ധതിയുമില്ല.ആയതിനാല്‍ തര്‍ക്കത്തില്‍ ആരും വിജയിക്കില്ല.

ഇന്നത്തെ  സമ്പദ്പരിസ്ഥിതിയില്‍, മധ്യവര്‍ഗ്ഗക്കാര്‍ ഒട്ടുമുക്കാലും സംതൃപ്തരാണ് കാരണം ഒട്ടനവധിയുടെ വരുമാനം കൂടിയിരിക്കുന്നു. ഇവരെ സംബന്ധിച്ചിടത്തോളം കോര്‍പറേഷനുകള്‍ കൂടുതല്‍ പണമുണ്ടാക്കുന്നു എന്ന കുറ്റാരോപണം ശ്രദ്ധേയമല്ല.

യൂറോപ്പിലും ഏഷ്യയിലും എക്കണോമിയുടെ വളര്‍ച്ചയിലെ വേഗത കുറയുന്നു എന്നത് വാസ്തവം ഇത് അമെരിക്കയേയും കുറച്ചു ബാധിക്കും. അതിന്‍റ്റെ ഒരു ഫലമാണ് ഓഹരിവിപണികളില്‍ കാണുന്ന ഏറ്റക്കുറച്ചിലുകള്‍.

ട്രംപ് തോല്‍ക്കുന്നതിന് അമേരിക്കന്‍ സമ്പദ്ഘടന മോശമാകണമെന്നു ആഗ്രഹിക്കുന്ന നിരവധി ട്രംപ് വിരോധികള്‍ രാഷ്ട്രീയ, മാധ്യമ രംഗങ്ങളില്‍ ഉണ്ട് എന്നതൊരു മ്ലേച്ഛമായസത്യം.ഇല്ലംകത്തിച്ചും എലിയെ കൊല്ലണം.

Join WhatsApp News
Firing back 2019-08-17 10:06:16
It is hard for you to admit that the economic  harvest you are making now is the vision of a fine president Obama.  But,  Trump who believes in Nationalism and racism cannot accept it. Did your president do anything for improving the economy of this country other than some executive orders?  Everyone sees the indication of a recession but the Trump and his cronies,as they always do, are trying to distract public from it.  He is a failed business man and a fraud. I admire many realtors but this guy. He knows how to make money through bankruptcy and tax evasion.  America has so many successful business people to look upon to and not your fraud president.  Give it up man 
Boby Varghese 2019-08-17 11:54:04
Any good news for the country is bad news for Democrats and fake news. And vice-versa. When the stock market moved up 10000 points, Democrats and fake news would say," who cares?". But when the market fell 800 points, fake news CNN and MSNBC were singing and dancing and celebrating. They are openly praying for a recession so that Trump could be beaten.

During the 8 years of Obama, the USA lost 470,000 manufacturing jobs. Obama openly was saying," those jobs are not coming back".Obama opined, "America's best economic days are over". Trump, while campaigning in 2016, challenged Obama, boasting that he will bring those manufacturing jobs back. . Obama mocked,"Trump must have a magic wand". Trump's magic wand was the income tax reduction and to cancel all the regulations Obama placed in front of our businesses and industries. In just two and a half years, 220,000 manufacturing jobs came back. For the Democrat party to survive, they need a lot of very poor people in the country. Obama added 23 million people to food stamp. So far, Trump reduced that number by six million. Democrats want 100 million people in food stamp. Then they can win all elections.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക