Image

പ്രളയത്തിനെക്കാള്‍ വലിയ ദുരന്തമായി മാറിയവര്‍ (സന്ധ്യ ജി. ഐ)

Published on 16 August, 2019
പ്രളയത്തിനെക്കാള്‍ വലിയ ദുരന്തമായി മാറിയവര്‍ (സന്ധ്യ ജി. ഐ)
പ്രളയവുമായി യുദ്ധം ചെയ്യു ന്നവന്റെ മുന്നില് അടിസ്ഥാന ആവശ്യങ്ങളെ ഉള്ളൂ. വിശ
പ്പ് മാറാനുള്ള ഭക്ഷണം, വസ്ത്രം, കിടക്കാന്‍ സുരക്ഷിതമായ സ്ഥലം. അതിമോഹവും ആര്‍ത്തിയുമില്ലാതിരിക്കുന്ന അവസ്ഥ യില്‍ ജാതിക്കോ മതത്തിനോ രാഷ്ട്രീ യത്തിനോ സ്ഥാനമില്ല. രണ്ടു ദിവസം പട്ടിണി കിടന്നാല്‍ ഞടട കാരന്‍ കമ്യൂണി സ്റ്റുകാരന്റ കയ്യില്‍ നിന്നും കമ്മ്യൂണിസ്റ്റു കാരന്‍ ഞടട കാരന്റെ കയ്യില്‍ നിന്നും ചായ വാങ്ങി കുടിക്കും. അതില്‍ സംശയമില്ല.

ഞാനാണ് വലിയ ദേശസ്‌നേഹി .ബാക്കി യെല്ലാവരും ദുഷ്ടന്‍മാരാണ് എന്ന ചിന്ത യാണ് അപകടം.

എവിടെയെങ്കിലും ഏതെങ്കിലും വിവരദോഷി എഴുതണ പോസ്റ്റും ഷെയര്‍ ചെയ്ത്
അതിനെ പറ്റി ഒന്നും രണ്ടും പറഞ്ഞ് തമ്മി ലടിപ്പിക്കുന്ന സൈബര്‍ പോരാളികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്? നന്മ മരമാ ണെന്ന് ലേബലൊട്ടിച്ചാല്‍ നന്മ മരമാകില്ല.

അവനവന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം എങ്ങനെ ചിലവഴിക്കണമെന്ന് തീരുമാനി ക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. അതു കൊണ്ട് തന്നെ വിശ്വാസമുള്ള രീതി യില്‍ മറ്റുള്ളവരെ സഹായിക്കാം. അത് ചിലവഴിക്കാനുള്ള മനസാണ് പ്രധാനം. എ
മ്പതി എന്ന വികാരം ചുരുക്കം ചില മനുഷ്യര്‍ക്കേ ഉള്ളൂ. അതില്ലാത്തവന്‍ മേക്കപ്പിട്ട് നന്മമരം ചമയുന്നതാണ് ഫേസ് ബുക്ക് ടൈം ലൈനില്‍ കാണുന്ന ഏറ്റവും വലിയ കോമാളിത്തരങ്ങള്‍ .

മറ്റൊരാളെ സഹായിക്കുന്നതിന് നമ്മളെ പ്രേരിപ്പിക്കുന്ന ഘടകം മനുഷ്യസ്‌നേഹമാ കുമ്പോഴാണ് ആ സഹായം വിലപ്പെട്ടതാ കുന്നത്.ആ സഹായത്തിന് പ്രേരിപ്പിക്കു ന്നത് മതമോ ജാതിയോ രാഷ്ട്രീയമോ ആകുമ്പോള്‍ ആ സഹായത്തെ ചൂഷ ണമെന്ന് വിളിക്കേണ്ടി വരും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ കൊടുക്ക ണ്ട .മറ്റൊരാള്‍ കൊടുക്കണ്ട എന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം? കഷ്ട പ്പെടുന്ന ജനതയെ സഹായിക്കാന്‍ അവന വന് ഇഷ്ടമെന്ന് തോന്നുന്ന വഴി സ്വീകരി ക്കാം.

സഹായങ്ങള്‍ പലതരമാണ്. ചിലര്‍ സാമ്പ ത്തിക സഹായം ചെയ്യുമ്പോള്‍ ചിലര്‍ക്ക് ക്യാമ്പുകളില്‍ പോയി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു . പലര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അത് ചിലപ്പോള്‍ അവസ്ഥ യായിരിക്കാം. ചിലപ്പോള്‍ ഗതികേടായിരി ക്കാം. അത് കൊണ്ട് തന്നെ പരസ്പരം ക ണക്ക് പറയണ്ട. ചെയ്ത കാര്യങ്ങള്‍ വിളിച്ച് പറഞ്ഞ് നടക്കുന്ന സ്വഭാവം എല്ലാവര്‍ക്കും ഇല്ല.

ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ മാത്രം നന്മമരങ്ങ ള്‍ ബാക്കിയെല്ലാവരും കള്ളന്‍മാര്‍ എന്ന തരത്തില്‍ എഴുതുന്ന വരെ പുച്ഛത്തോടെ കാണുന്നു.ഇത്തരക്കാര്‍ പരത്തുന്ന വെറുപ്പിന്റെയും ശത്രുതയുടെയും വിത്തുകള്‍ക്ക് ഒരു വലിയ ജനതയെ തമ്മിലടിപ്പിക്കാനുള്ള കഴിവുണ്ട്. എനിക്ക് ഉറപ്പുണ്ട് കഴിഞ്ഞ പ്രള യത്തിലും ഈ പ്രളയത്തിലും സഹായിക്കാ ന്‍ മുന്നിട്ടിറങ്ങിയ മനുഷ്യരുടെ പാര്‍ട്ടി വി ശ്വാസങ്ങള്‍ വ്യത്യസ്ഥമായിരുന്നു. പക്ഷെ അവരുടെയെല്ലാം ലക്ഷ്യം ഒന്നായിരുന്നു. അക്കൂട്ടത്തിലുള്ള ഒന്നോ രണ്ടോ ദോഷൈ ദൃക്കുകള്‍ എഴുതുന്ന പോസ്റ്റുകളെ അര്‍ഹ മായ അവഗണനയോടെ തള്ളുന്നതിന് പകരം ഷെയറ് ചെയ്ത് അതിന് മുകളില് വെറുപ്പിക്കുന്ന രാഷ്ട്രീയം എഴുതി നന്മ മരമാണെന്ന മട്ടില്‍ ചാഞ്ഞ് പടര്‍ന്ന് പിടിക്കുന്ന പോസ്റ്റ് മുതലാളിമാരാണ് ഈ പ്രളയകാലത്തെ യഥാര്‍ത്ഥ അപകടകാരികള്‍.

മനുഷ്യര്‍ക്ക് കഷ്ടപ്പാട് വരുമ്പോള്‍ തക്കം നോക്കി അല്ലറ ചില്ലറ സഹായം ചെയ്ത് അതിന്റെ പേരില്‍ മതം മാറ്റാന്‍ നടന്ന ചില പാതിരിമാരെ പോലെയായി പല രാഷ്ട്രീയ പ്രവര്‍ത്തകരും . പ്രളയത്തിലും രാഷ്ട്രീയം പറയുന്നവര്‍ . പ്രളയത്തെ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍.. പ്രളയത്തിനെക്കാള്‍ വലിയ ദുരന്തമായി മാറിയവര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക