Image

നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

Published on 16 August, 2019
നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ : നാടുകാണി ചുരത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള നടപടികള്‍ ഉടനടി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു . റോഡിലുള്ള പാറകള്‍ പൊട്ടിച്ച്‌ നീക്കം ചെയ്യേണ്ടതുണ്ട് . ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി .


ഇന്ന് നാടുകാണി ചുരത്തില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞിരുന്നു . റോഡ് നിന്നിടത്ത് വലിയ ഗര്‍ത്തം രൂപപ്പട നിലയിലാണ് . വലിയ പാറകള്‍ റോഡില്‍ വീണതിനാല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക