Image

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്‌ സര്‍വേ ഫലം

Published on 15 August, 2019
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന്‌ സര്‍വേ ഫലം

ദില്ലി: രാജ്യം കണ്ടതില്‍വെച്ച്‌ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്‌ സര്‍വേഫലം.

 മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ പിന്തള്ളിയാണ്‌ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. ഇന്ത്യാ ടുഡേ നടത്തിയ മൂഡ്‌ ഓഫ്‌ ദി നേഷന്‍ 2019 സര്‍വേയുടേതാണ്‌ റിപ്പോര്‍ട്ട്‌.

സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്‌ അഭിപ്രായപ്പെട്ടപ്പോള്‍ 14 ശതമാനം പേരാണ്‌ ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്‌. 

11 ശതമാനം പേരുടെ പിന്തുണയോടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മൂന്നാം സ്ഥാനത്തെത്തി. 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നാണ്‌ സര്‍വേയില്‍ പങ്കെടുത്ത 9 ശതമാനം പേരുടെ അഭിപ്രായം
Join WhatsApp News
ചാണക ബുദ്ധികൾ 2019-08-15 16:00:20
 സർവേകളിൽ പങ്കെടുത്തവർ എല്ലാം വിഡ്ഢി കോമരങ്ങളെന്ന് തോന്നുന്നു. പ്രധാനമന്ത്രി മോദി  കോടികൾ പട്ടേൽ പ്രതിമയ്ക്ക് ചിലവാക്കിയപ്പോൾ നെഹ്‌റു ഐഐടി പോലുള്ള വിശ്വപ്രസിദ്ധമായ സർവകലാശാലകൾക്ക് അടിത്തറയിട്ടു. ഭക്രാനംഗൽ അണക്കെട്ട് ഇന്ത്യയിൽ ഹരിതക വിപ്ലവം സൃഷ്ടിച്ചു. പശുക്കളുടെ ചിന്തകളും ബുദ്ധിയുമുള്ളവർ തീർച്ചയായും മോദിയെ ബെസ്റ്റ് പ്രധാനമന്ത്രിയായി കരുതും. കാരണം അവരുടെ തലകളിൽ ചാണകം നിറച്ചിരിക്കുന്നു. 
മൂരികുട്ടൻ 2019-08-15 19:35:32
ബി ജെ പി യിലെ അംഗങ്ങളെ മാത്രമേ സർവേ നടത്തിയുള്ളു . പിന്നെ രണ്ടുപേരെ നടത്തിയത് പശുക്കറി കൂട്ടി കള്ളടിച്ചേച്ചും ശരി പറയുന്ന 'ചാണകതലയന്മാർ '  ഇവന്മാർ ഞങ്ങളുടെ പ്രേമ ഭജനങ്ങളെയാണ് തിന്നൊടുക്കുന്നത് .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക