Image

പുത്തുമലയില്‍ സ്‌നിഫര്‍ നായ്‌ക്കളെ ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലും വിഫലം ; നായ്‌ക്കള്‍ ചളിയില്‍ താഴ്‌ന്നു

Published on 15 August, 2019
പുത്തുമലയില്‍ സ്‌നിഫര്‍ നായ്‌ക്കളെ ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലും വിഫലം ; നായ്‌ക്കള്‍ ചളിയില്‍ താഴ്‌ന്നു

വയനാട്‌: വന്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്‌ പുത്തുമലയില്‍ സ്‌നിഫര്‍ നായ്‌ക്കളെ ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലും വിഫലം. 

നായ്‌ക്കള്‍ ചെളിയില്‍ താഴ്‌ന്നുപോകാന്‍ തുടങ്ങിയതോടെ, ഇവരെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി വച്ചു. ഏഴ്‌ പേരെയാണ്‌ ഇവിടെ നിന്ന്‌ ഇനിയും കണ്ടെത്താനുള്ളത്‌.

മനുഷ്യശരീരം മണത്ത്‌ കണ്ടെത്താന്‍ കഴിവുള്ള നായ്‌ക്കളെയാണ്‌ ഇന്ന്‌ രാവിലെ പുത്തുമലയിലെത്തിച്ചത്‌. ബെല്‍ജിയം മെല്‍ നോയിസ്‌ ഇനത്തില്‍ പെട്ട നായ്‌ക്കളെ എത്തിച്ചാണ്‌ തെരച്ചില്‍ നടത്തിയത്‌.

 എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ്‌ നായ്‌ക്കളെ എത്തിച്ചത്‌. പക്ഷേ, ആ തെരച്ചില്‍ വിഫലമായി. മാത്രമല്ല, നായ്‌ക്കളുടെ കാലുകള്‍ ചെളിയില്‍ താഴാനും തുടങ്ങി.

മൃതദേഹം കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ്‌ തെരച്ചില്‍ നടത്തുന്നത്‌. ഭൂപടത്തില്‍ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച്‌ നോക്കിയിട്ടും ഏഴില്‍ ഒരാളെ പോലും കണ്ടെത്താനായില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക