Image

പുതിയ നീക്കം കശ്മീര്‍ ജനതക്ക് തുല്യാവകാശം നല്‍കും: രാഷ്ട്രപതി

Published on 14 August, 2019
പുതിയ നീക്കം കശ്മീര്‍ ജനതക്ക് തുല്യാവകാശം നല്‍കും: രാഷ്ട്രപതി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രദേശത്തിന് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും നേടാന്‍ പുതിയ മാറ്റത്തിലൂടെ ജമ്മു കശ്മീരിലെ ജനങ്ങളെ പ്രാപ്തരാക്കിയെന്നും സ്വാതന്ത്രദിന സന്ദേശത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

കശ്മീര്‍ ജനതക്ക് തുല്യാവകാശം നല്‍കാനായി. മുത്തലാഖ് പോലുള്ള അസമത്വങ്ങളില്‍ നിന്ന് കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുണ്ടാകും. രാജ്യത്തെ ജനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ചിന്തകളോടും ആഗ്രഹങ്ങളോടും പ്രതികരിക്കുക എന്നത് പ്രധാനമാണ്. വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്നം കാണുന്നു. ജനങ്ങളുടെ കല്‍പനകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകൂവെന്നും രാഷ്ട്രപതി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക