Image

പ്രളയം: മരണം 102, പാലായും കുട്ടനാടും വെള്ളത്തില്‍

Published on 14 August, 2019
പ്രളയം: മരണം 102, പാലായും കുട്ടനാടും വെള്ളത്തില്‍
നിലമ്പൂര്‍ : കവളപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായ ഏഴു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം 30 ആയി. ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് മഴ തുടരുന്നത് വീണ്ടും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മുകള്‍ ഭാഗത്തുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

കോട്ടയം: ബുധനാഴ്ചയും മഴ ശക്തമായതോടെ പാലായും സമീപപ്രദേശങ്ങളും വീണ്ടും മുങ്ങി. ചങ്ങനാശ്ശേരിആലപ്പുഴ റോഡില്‍ അഞ്ചാംദിവസവും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴപുനലൂര്‍ സംസ്ഥാനപാതയില്‍ പാലായോടുചേര്‍ന്ന പ്രദേശങ്ങളിലെല്ലാം റോഡില്‍ വെള്ളക്കെട്ട് ശക്തമായതോടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു.

അപ്പര്‍ കുട്ടനാട് മേഖലയില്‍ ജനജീവിതം കടുത്ത ദുരിതത്തിലാണ്.  നൂറുകണക്കിന് ഏക്കര്‍ പാടശേഖരം വെള്ളത്തില്‍ മുങ്ങി. അപ്പര്‍ കുട്ടനാട്ടില്‍ കുമരകം ഭാഗത്തുമാത്രം 500 ഹെക്ടറില്‍ കൃഷിനശിച്ചു. ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്.

വെള്ളത്തിന്‍െറ വരവ് ശക്തമായി തുടരുന്നതിനാല്‍ ജില്ല ഭരണകൂടം കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുഴുവനും പകല്‍ ഇടവിട്ടും പെയ്ത മഴയാണ് ദുരിതംവിതച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക