Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്റ്റ് നടത്തി

Published on 14 August, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്റ്റ് നടത്തി

  
കൊളോണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സമ്മര്‍ഫെസ്റ്റും സംയുക്തമായി നടത്തി. കൊളോണ്‍ റ്യോസ്‌റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. 

ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍, റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹിയും ജര്‍മന്‍ മലയാളിയുമായ ജോണ്‍ കൊച്ചുകണ്ടത്തിലിന്റെ നിര്യാണത്തില്‍ യോഗം ശ്രദ്ധാജ്ജ്ഞലിയര്‍പ്പിച്ചു. 

സംഘടനയുടെ ആനുകാലിക വിഷയങ്ങളില്‍ ഊന്നിയ ചര്‍ച്ചകളില്‍ ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി),തോമസ് അറന്പന്‍കുടി (ഗ്ലോബല്‍ ട്രഷറാര്‍), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍),ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്), ജോസുകുട്ടി കളത്തിപ്പറന്പില്‍ (പ്രൊവിന്‍സ് ട്രഷറര്‍), ബാബു ചെന്പകത്തിനാല്‍, സോമശേഖരപിള്ളൈ, ജോണ്‍ മാത്യു, മാത്യു തൈപ്പറന്പില്‍, അച്ചാമ്മ അറന്പന്‍കുടി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പ്രൊവിന്‍സ് സെക്രട്ടറി മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു. ചിന്നു പടയാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ബാര്‍ബിക്യു പാര്‍ട്ടിയോടെ പരിപാടികള്‍ സമാപിച്ചു.

കാല്‍നൂറ്റാണ്ടിലേയ്ക്കു കടക്കുന്ന ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങള്‍ 2020 ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെ കോഴിക്കോട് നടക്കുമെന്ന് ഗ്ലോബല്‍ സെക്രട്ടറി അറിയിച്ചു. പ്രൊവിന്‍സില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കേരള സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മിതി ത്വരിത ഗതിയിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് സഹായധനമായി ഡബ്ല്യുഎംസി ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക