Image

യുകെയില്‍ കുടിയേറ്റക്കാരുടെ മിനിമം വേതനം ഉയരും

Published on 14 August, 2019
യുകെയില്‍ കുടിയേറ്റക്കാരുടെ മിനിമം വേതനം ഉയരും

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടനില്‍ കുടിയേറ്റ തൊഴിലാളികളുടെ മിനിമം വേതന നിബന്ധന ഉയര്‍ത്തേണ്ടി വരും. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ളവരെ ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നതെങ്കിലും ബ്രെക്‌സിറ്റ് കഴിയുന്നതോടെ ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാധകമാകും.

വര്‍ഷം 36,700 പൗണ്ട് എങ്കിലുമായി വര്‍ധന നടപ്പാകുമെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച വ്യക്തമായ സൂചന ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ നല്‍കിക്കഴിഞ്ഞു. കുറഞ്ഞ വേതനം നല്‍കി വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയാനും തീരെ കുറഞ്ഞ വേതനത്തില്‍ വിദേശികളെ ജോലിക്കെടുത്ത് തദ്ദേശവാസികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനുമാണ് ഇത്തരമൊരു നടപടി.

കുടിയേറ്റത്തില്‍ വരാനിടയുള്ള വര്‍ധന കൂടി കണക്കിലെടുത്താണ് തീരുമാനങ്ങള്‍. കഴിഞ്ഞ അന്പത് വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ പത്തു ലക്ഷം പേരുടെ വര്‍ധനയാണുണ്ടായത്. ഇതില്‍ ആറു ലക്ഷവും കുടിയേറ്റക്കാരാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക