Image

കവളപ്പാറയില്‍ 7 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published on 14 August, 2019
കവളപ്പാറയില്‍ 7 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ 7പേരുടെമൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 30 ആയി.പ്രദേശത്ത്‌ നിന്ന്‌ ഇനിയും മുപ്പതോളം പേരെ കണ്ടെത്താനുണ്ട്‌.

കവളപ്പാറയില്‍ ബുധനാഴ്‌ച രാവിലെ മുതല്‍ കനത്ത മഴയാണ്‌. പ്രതികൂല കാലവസ്ഥയെ മൂലം തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

കവളപ്പാറയില്‍ മഴതുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിന്‌സാധ്യതയുണ്ടെന്നും സൂചനയുണ്ട്‌

ചൊവ്വാഴ്‌ച ഒമ്‌ബതു മൃതദേഹങ്ങളാണ്‌ഇവിടെ നിന്നും കണ്ടെത്തിയത്‌. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത്‌തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌.

കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും അഗ്‌നിരക്ഷ സേനാംഗങ്ങളും സൈന്യവും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ദുരന്ത ഭൂമിയില്‍ തിരച്ചിലിന്‌ നേതൃത്വം നല്‍കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക