Image

സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published on 04 May, 2012
സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: 2011 ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 910 പേര്‍ വിജയിച്ചതായി യൂണിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ അറിയിച്ചു.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രണ്ടും പെണ്‍കുട്ടികളാണ് നേടിയത്. ഒന്നാം സ്ഥാനം ഷീന അഗര്‍വാളും രണ്ടാം സ്ഥാനം രുക്മണി റിയാറും സ്വന്തമാക്കി. പ്രിന്‍സ് ധവാനാണ് മൂന്നാം സ്ഥാനം നേടിയത്.

ഒക്‌ടോബര് ‍-നവംബര്‍ മാസങ്ങളില്‍ എഴുത്തുപരീക്ഷയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അഭിമുഖ പരീക്ഷയും പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ നിന്ന് 420 പേരും മറ്റ് പിന്നാക്ക വിഭാഗത്തില്‍ നിന്ന് 55 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്നും 157 പേരും പട്ടികവര്‍ഗവിഭാഗത്തില്‍ നിന്നും 78 പേരുമാണ് വിജയിച്ചത്.
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക