Image

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്‌: മന്‍മോഹന്‍ സിങ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published on 13 August, 2019
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്‌: മന്‍മോഹന്‍ സിങ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജയ്‌പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ്‌ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്‌. 

സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിലെത്തിയാണ്‌അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. ചൊവ്വാഴ്‌ച വിമാനത്താവളത്തിലെത്തിയ മന്‍മോഹനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനും ചേര്‍ന്ന്‌ സ്വീകരിച്ചു.

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്‌ ഭൂരിപക്ഷമുള്ളതിനാല്‍ മന്‍മോഹന്‍െറ ജയമുറപ്പാണ്‌. നിലവില്‍ 100 എം.എല്‍.എമാരാണ്‌ കോണ്‍ഗ്രസിന്‌രാജസ്ഥാനിലുള്ളത്‌.  

കൂടാതെ 12 സ്വതന്ത്ര എം.എല്‍.എമാരുടെയും ആറ്‌ബി.എസ്‌പി എം.എല്‍.എമാരുടെയും പിന്തുണ കോണ്‍ഗ്രസിനാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക