Image

ദുരിതാശ്വാസകേന്ദ്രത്തില്‍ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു; ദുരിതമുഖത്ത് ഒറ്റപ്പെട്ട മാനുഷയ്ക്കും സഹോദരങ്ങള്‍ക്കും കൈത്താങ്ങായി നാട്ടുകാര്‍

Published on 12 August, 2019
ദുരിതാശ്വാസകേന്ദ്രത്തില്‍ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു; ദുരിതമുഖത്ത് ഒറ്റപ്പെട്ട മാനുഷയ്ക്കും സഹോദരങ്ങള്‍ക്കും കൈത്താങ്ങായി നാട്ടുകാര്‍

കോഴിക്കോട്: ദുരിതാശ്വാസകേന്ദ്രത്തില്‍ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു; ദുരിതമുഖത്ത് ഒറ്റപ്പെട്ട മാനുഷയ്ക്കും സഹോദരങ്ങള്‍ക്കും കൈത്താങ്ങായി നാട്ടുകാര്‍. മാവൂര്‍ മണക്കാട് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. എന്നാല്‍ അച്ഛനൊപ്പം ക്യാമ്പിലെത്തിയ മാനുഷയ്ക്കും സഹോദരങ്ങള്‍ക്കും എങ്ങോട്ട് പോകണമെന്ന് അറിയില്ല. ഇവരുടെ അച്ഛന്‍ ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. തെരുവ് സര്‍ക്കസുകാരനായ രാജുവാണ് മരിച്ചത്. എന്നാല്‍, ഇതോടെ ആശ്രയമില്ലാതായ കുട്ടികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന ആലോചനയിലാണ് നാട്ടുകാര്‍.

നേരത്തെ അമ്മ ഉപേക്ഷിച്ച് പോയ ഇവരുടെ വീടെന്ന് വിളിക്കാവുന്ന ഷെഡ് മഴയില്‍ തകര്‍ന്നിരുന്നു. ഒടുവില്‍ അച്ഛനേയും നഷ്ടമായപ്പോള്‍ അവരെ കൈയ്യൊഴിയാന്‍ നാട്ടുകാര്‍ക്കാവുന്നില്ല. ജനപ്രതിനിധകളും നാട്ടുകാരും കൂടിയാലോചിച്ച ശേഷം മാനുഷയെ താത്കാലികമായി അടുത്തുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിക്കാമെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.

മണക്കാട് യു.പി സ്‌കൂളിലെ തന്നെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മാനുഷ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക