ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്- വെസ്റ്റ് ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബര്‍ 15 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടക്കും (2 RIVERVIEW Rd, YONKERS, NY 10701). വേദശാസ്ത്ര പണ്ഡിതനും, പ്രമുഖ കണ്വെന്ഷന് വാഗ്മിയുമായ ഫാദര്‍ ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ് പ്രസംഗകന്.
യോങ്കേഴ്സ് സെന്റ് ഗ്രീഗോറിയോസ്- ലുഡ്ലോ, ബ്രോങ്ക്സ് സെന്റ് മേരീസ്, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ്, യോങ്കേഴ്സ് സെന്റ് തോമസ്, യോങ്കേഴ്സ് പാര്ക്ക്ഹിന് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ളതാണ് ബിഡബ്ള്യൂഒസി (ബ്രോങ്ക്സ് വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസ്).
വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ് ജോര്‍ജ് (കോ. ഓര്‍ഡിനേറ്റര്‍ ) 646-361-9509, മാത്യു ജോര്‍ജ് (സെക്രട്ടറി) (914) 649-0162, ജോസ് തോമസ് പൂവപ്പള്ളില്‍ (ട്രഷറാര്‍)(914) 262-2089, എം.വി. കുര്യന് (പബ്ലിസിറ്റി) (914)830-8644.