Image

കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി ജനറല്‍ ബോഡിയും സംഗീത സന്ധ്യയും മെയ്‌ 6 ന്‌

ജിജോ ഉണ്ണി Published on 03 May, 2012
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി ജനറല്‍ ബോഡിയും സംഗീത സന്ധ്യയും മെയ്‌ 6 ന്‌
എസക്‌സ്‌: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ|ണിറ്റി ജനറല്‍ ബോഡിയും 2012-13 വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം മെയ്‌ ആറിന്‌ നൈലന്റ്‌ വില്ലേജ്‌ ഹാളില്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നൂ മണിയോടുകൂടി ആരംഭിക്കൂന്ന ജനറല്‍ ബോഡിയില്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടൂം കണക്ക്‌ അവതരണവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം മുഖ്യ അജണ്ഡയായിരിക്കൂം.

വൈകുന്നേരം ആരംഭിക്കൂന്ന സംഗീത സന്ധ്യയില്‍ യുകെയിലെ അറിയപ്പെടുന്ന ഗായക സംഘമായ ലെസ്റ്റര്‍ മെലഡീസിന്റെ ഗാനമേളയും തുടര്‍ന്ന്‌ ഇന്‍ഡ്യന്‍ പാലസ്‌ ഇപ്‌സ്‌വിച്ച്‌ ഒരുക്കൂന്ന സ്വദിഷ്ടമായ ഡിന്നറും സംഗീത സംന്ധ്യയെ മികവുറ്റതാക്കുമെന്ന്‌ സംഘാടകര്‍ പ്രതീക്ഷിക്കൂന്നൂ.

കൂട്ടയ്‌മയുടെ കാര്യത്തില്‍ മറ്റ്‌ അസോസിയേഷനൂകള്‍ക്ക്‌ മാതൃകയായി വളര്‍ന്ന കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി കഴിഞ്ഞ വര്‍ഷം നടത്തിയ `സംഗീത സന്ധ്യ 2011' ന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ്‌ `സംഗീത സന്ധ്യ 2012' ഒരുക്കിയിരിക്കൂന്നത്‌. കമ്മ|ണിറ്റി അംഗങ്ങളുടെ പങ്കാളിത്തം കൊണ്‌ ട്‌ ഈ വര്‍ഷവും സംഗീത സന്ധ്യ ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌,
പ്രസിഡന്റ്‌ : ജോസഫ്‌ ആന്റണി - 07738 735 630
സെക്രട്ടറി : തോമസ്‌ മാറാട്ടുകളം - 07828 126 981
Venue
Nayland Village Hall
Church Lane
Colchester, CO6 4JH
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി ജനറല്‍ ബോഡിയും സംഗീത സന്ധ്യയും മെയ്‌ 6 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക