Image

കശ്മീരില്‍ പുതുയുഗപ്പിറവി; പ്രത്യേക പദവി ഭീകരത സൃഷ്ടിച്ചു; ജമ്മു കശ്മീരി!ല്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മോദി

Published on 08 August, 2019
കശ്മീരില്‍ പുതുയുഗപ്പിറവി; പ്രത്യേക പദവി ഭീകരത സൃഷ്ടിച്ചു; ജമ്മു കശ്മീരി!ല്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മോദി

ന്യൂഡല്‍ഹി ഃ കശ്മീരില്‍ പുതുയുഗത്തിനു തുടക്കമിട്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

കശ്മീരില്‍ പൊതു– സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യത ഉറപ്പാക്കും. സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ജനപ്രതിനിധികള്‍ ജമ്മു കശ്മീരില്‍നിന്നു തന്നെയാകും. ജമ്മു കശ്മീരില്‍ പിറക്കുന്നത് പുതിയ യുഗമാണ്. അംബേദ്കറിറിന്റെയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമായി. ചരിത്രപരമായ തീരുമാനമാണിത്. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി. പാക്കിസ്ഥാനു വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു ക്ശമീര്‍ ഇനി ഭരിക്കാന്‍ പോകുന്നത് യുവജനങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് കശ്മീരിനെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും.  

ജമ്മു കശ്മീരി!ല്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്‌റ്റേ!ഡിയങ്ങളും വരും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യത കശ്മീരിനുണ്ട്. ഒരുകാലത്ത് ബോളിവുഡ് സിനിമാ ചിത്രീകരണത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കശ്മീര്‍, ഭാവിയില്‍ രാജ്യാന്തര ചലച്ചിത്ര ചിത്രീകരണങ്ങളുടെ വേദിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക