Image

കശ്‌മീരിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ട്‌; മലാല

Published on 08 August, 2019
കശ്‌മീരിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ട്‌; മലാല
ന്യൂഡല്‍ഹി: കശ്‌മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മലാല യൂസഫ്‌സായി. 

കശ്‌മീരിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യമോര്‍ക്കുമ്‌ബോള്‍ ആശങ്കയുണ്ടെന്ന്‌ മലാല ട്വിറ്ററിലൂടെ അറിയിച്ചു.

'എന്‍റെ ചെറുപ്പകാലം മുതല്‍ കശ്‌മീരിലെ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണുന്നുണ്ട്‌. എന്‍റെ അച്ഛനും അമ്മയും കുട്ടികളായിരുന്നപ്പോഴും കശ്‌മീരില്‍ ഇതായിരുന്നു അവസ്ഥ. 

എന്‍റെ മുത്തശ്ശന്‍റെ കാലഘട്ടത്തിലും ഇങ്ങനെ തന്നെയായിരുന്നു. കശ്‌മീരിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ എനിക്ക്‌ ആശങ്കയുണ്ട്‌. അവരാണ്‌ അക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നതും പ്രയാസമനുഭവിക്കുന്നതും.'- മലാല ട്വീറ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക