ഡാളസ്. മാര്‍ക്കോ പോളോ വേള്‍ഡ് ഫൌണ്ടേഷന് സംഘടിപ്പിച്ച വള്ളം കളി മത്സരത്തില്‍ ശ്രീ ജോര്‍ജ് വര്‍ഗീസ് (വിജി )നേതൃത്വത്തില്‍ ഇരുപത്തി രണ്ടു തുഴച്ചില്‍ക്കാരുമായി ഇറങ്ങിയ ലൂണ ലെജന്റ്സ് 2019 വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ യുവജന സഖ്യം ടീം അംഗങ്ങള്‍ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നരായവരും ഉള്‍പ്പെടുന്നതാണ് ലൂണ ലെജന്റ്സ് ടീം. അറുപതില്‍ പരം ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പങ്കെടുക്കുന്ന ഏക മലയാളി ടീം ആണ് ലൂണ ലെജന്റ്സ്. മാര്‍ത്തോമ യുവജന സഖ്യത്തിനുവേണ്ടി ടീം ജോബി ജോണ്‍ അറിയിച്ചതാണിത്.