Image

ട്രാക്കിലേക്ക് മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോട്ടയം വഴി തിരിച്ചുവിട്ടു

Published on 07 August, 2019
ട്രാക്കിലേക്ക് മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോട്ടയം വഴി തിരിച്ചുവിട്ടു

ആലപ്പുഴ: ആലപ്പുഴയിലെ പട്ടണക്കാട്, വയലാര്‍ എന്നിവിടങ്ങളില്‍ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദിയടക്കം രണ്ട് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.  ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടി വരുമെന്നാണ് സൂചന. വയലാര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തും പട്ടണക്കാട്, കോതകുളങ്ങര എന്നിവിടങ്ങളിലുമാണ് മരം വീണത്. .

വൈകുന്നേരം പെയ്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ ഇടയാക്കിയത്. റെയില്‍വേയുടെ ഇലക്ട്രിക്കല്‍ ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ മുറിച്ചു നീക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇലക്ട്രിക്കല്‍ ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും. 

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദിയും കൊച്ചുവേളിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ബാംഗളൂര്‍ എക്‌സ്പ്രസും കോട്ടയം വഴി തിരിച്ചുവിട്ടിരിക്കയാണ്. ഈ തീവണ്ടികളിലടക്കം യാത്രചെയ്യുന്ന നിരവധി യാത്രക്കാര്‍ വിവിധ സ്‌റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക